Pudukad News
Pudukad News

”സുഹൃത്തിന്റെ ഫർണീച്ചർ വാങ്ങി സഹായിക്കണം”; തൃശൂർ ജില്ലാ കളക്ടറുടെ പേരിൽ സാമ്പത്തിക തട്ടിപ്പിന് ശ്രമം



തൃശൂർ: ജില്ലാ കളക്ടറുടെ പേരിൽ സാമ്പത്തിക തട്ടിപ്പിന് ശ്രമം. തൃശൂർ ജില്ലാ കളക്ടർ അർജുൻ പാണ്ഡ്യന്റെ പേരിലാണ് പണം തട്ടാൻ ശ്രമിച്ചത്. കളക്ടറുടെ വ്യാജ ഫേസ്ബുക്ക് അക്കൗണ്ട് രൂപീകരിച്ച സംഘം ആളുകൾക്ക് സന്ദേശങ്ങൾ അയക്കുകയായിരുന്നു.

മെസേജ് അയച്ച് നമ്പർ കൈക്കലാക്കിയ ശേഷമാണ് ഇവർ പണം തട്ടാൻ ശ്രമിച്ചത്. സിആർപിഎഫ് ഉദ്യോഗസ്ഥനായ തന്റെ സുഹൃത്തിന്റെ ഫർണിച്ചർ നൽകാമെന്നായിരുന്നു വാഗ്ദാനം. നമ്പർ താൻ സുഹൃത്തിന് കൈമാറുന്നുണ്ടെന്നും തട്ടിപ്പുകാർ പറഞ്ഞു വിശ്വസിപ്പിച്ചു.

വാട്സ് ആപ്പ് വഴി ഫർണീച്ചറിന്റെ ചിത്രങ്ങളും ഇവർ കൈമാറി. തുടർന്ന് ഫർണിച്ചറിന് പകരം ഒന്നേകാൽ ലക്ഷം രൂപ തട്ടിപ്പ് സംഘം ആവശ്യപ്പെടുകയായിരുന്നു. ഇതിന്റെ ശബ്ദസന്ദേശം തട്ടിപ്പിന് ഇരയായ ആൾ പുറത്ത് വിട്ടു. ഇത്തരത്തിൽ നിരവധി തട്ടിപ്പുകൾ നടക്കുന്നുണ്ടെന്നും ജാഗ്രത പാലിക്കണമെന്നും പൊലീസ് പറഞ്ഞു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Amazon Deals today
Amazon Deals today
Lowest Price