പൂവ്വത്തൂർ സുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തിലെ ഭണ്ഡാരം കുത്തി തുറന്ന് പണം കവർന്ന കേസിലെ പ്രതി അറസ്റ്റിൽ. വാടാനപ്പള്ളി നടുവിൽക്കര പുതിയവീട്ടിൽ ബഷീർ ബാബു(57) നെയാണ് പാവറട്ടി എസ്എച്ച്ഒ കെ.ജി. കൃഷ്ണകുമാറിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ് ചെയ്തത്. നവംബർ 12ന് പുലർച്ചയാണ് പൂവ്വത്തൂർ സുബ്രഹ്മണ്യൻ സ്വാമി ക്ഷേത്രത്തിലെ മൂന്ന് ഭണ്ഡാരങ്ങളിൽ നിന്നായി ഇയാൾ പണം കവർന്നത്. ഇതോടെ ക്ഷേത്രം ഭാരവാഹികൾ പാവറട്ടി പോലീസിൽ പരാതി നൽകി. തുടർന്ന് പോലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ ഗുരുവായൂരിൽ നിന്നും പിടികൂടിയത്. ഇയാൾ വിവിധ സ്റ്റേഷനുകളിൽ മോഷണക്കേസുകളിൽ പ്രതിയാണെന്ന് പോലീസ് പറഞ്ഞു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻ്റ് ചെയ്തു.
0 Comments