Pudukad News
Pudukad News

തൃശ്ശൂർ പൂരം കലക്കലില്‍ എ.ഡി.ജി.പി എം.ആർ അജിത് കുമാറിനെതിരായ ഡി.ജി.പി ഷെയ്ഖ് ദർവേഷ് സിങ് സാഹിബിന്റെ റിപ്പോർട്ട് ഹൈക്കോടതിയിൽ


തൃശ്ശൂർ പൂരം കലക്കലില്‍ എ.ഡി.ജി.പി എം.ആർ അജിത് കുമാറിനെതിരായ ഡി.ജി.പി ഷെയ്ഖ് ദർവേഷ് സിങ് സാഹിബിന്റെ റിപ്പോർട്ട് ഹൈക്കോടതിയില്‍ സമർപ്പിച്ചു.എ.ഡി.ജി.പിക്കെതിരേയുള്ള നിരവധി പരാമർശങ്ങള്‍ ഡി.ജി.പിയുടെ റിപ്പോർട്ടിലുണ്ട്. എ.ഡി.ജി.പിക്ക് വീഴ്ച സംഭവിച്ചെന്ന് ഡി.ജി.പി റിപ്പോർട്ടില്‍ പറയുന്നു. തൃശ്ശൂരിലുണ്ടായിരുന്നിട്ടും എ.ഡി.ജി.പി പ്രശ്നപരിഹാരത്തിന് ഇടപെട്ടില്ലെന്നും ഇത് വീഴ്ചയാണെന്നും റിപ്പോർട്ടിലുണ്ട്. സത്യവാങ്മൂലത്തിന്റെ രൂപത്തിലാണ് ഇക്കാര്യങ്ങള്‍ സർക്കാർ ഹൈക്കോടതിയെ അറിയിച്ചത്.സംഭവം ആദ്യം അന്വേഷിച്ച എ.ഡി.ജിപിയുടെ റിപ്പോർട്ട് സർക്കാർ പുറത്തുവിട്ടിരുന്നില്ല. പ്രസ്തുത റിപ്പോർട്ട് വിളിച്ചുവരുത്തണമെന്ന ഹർജിക്കാരനായ ബി.ജെ.പി നേതാവിന്റെ ബി ഗോപാലകൃഷ്ണന്റെ ആവശ്യം പിന്നീട് പരിഗണിക്കാമെന്ന് കോടതി വ്യക്തമാക്കി. തിരുവമ്ബാടി, പാറമേക്കാവ് ദേവസ്വങ്ങളോട് എതിർസത്യവാങ്മൂലം സമർപ്പിക്കാനും കോടതി ആവശ്യപ്പെട്ടു.ക്രൈംബ്രാഞ്ച് മേധാവിയുടെ കീഴില്‍ പ്രത്യേക ടീം തുടരന്വേഷണം നടത്തുകയാണ്. തൃശ്ശൂർ ഐ.ജി ഒഴികെ ജില്ലയില്‍ നിന്ന് മറ്റൊരു ഉദ്യോഗസ്ഥനും അന്വേഷണസംഘത്തിലില്ല. നേരത്തേ തൃശൂർപൂരം അലങ്കോലപ്പെട്ടതുമായി ബന്ധപ്പെട്ട് എഡിജിപി എംആർ അജിത് കുമാർ നല്‍കിയ അന്വേഷണ റിപ്പോർട്ട് ആഭ്യന്തര സെക്രട്ടറി തള്ളിയിരുന്നു. വീണ്ടും അന്വേഷണം നടത്താനും ആഭ്യന്തര സെക്രട്ടറി ശുപാർശ നല്‍കിയിരുന്നു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Amazon Deals today
Amazon Deals today
Lowest Price