തൃശൂരിൽ ഫുട്ബോൾ കളിക്കിടെ പോലീസുകാരൻ ഹൃദയാഘാതം മൂലം മരിച്ചു.
മണ്ണുത്തി മുല്ലക്കര സ്വദേശി 40 വയസ്സുള്ള വി.വി. അരുൺകുമാർ ആണ് മരിച്ചത്.മണ്ണുത്തി സ്റ്റേഷനിലെ സിപിഒ ആണ് അരുൺകുമാർ.സിറ്റി പോലീസ് സ്പോർട്സ് മീറ്റിന്റെ ഭാഗമായിട്ടുള്ള ഫുട്ബോൾ മത്സരത്തിനിടെ ആയിരുന്നു സംഭവം. കളികഴിഞ്ഞ് വിശ്രമിക്കുന്നതിനിടെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയായിരുന്നു. സഹപ്രവർത്തകർ ചേർന്ന് തൃശ്ശൂർ ദയ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
0 Comments