ശബരിമല തീർത്ഥാടകർക്ക് അപകട ഇൻഷുറൻസ് പ്രാബല്യത്തിൽ


ശബരിമല തീർത്ഥാടകർക്കും ദേവസ്വം ജീവനക്കാർക്കുമുള്ള അപകട ഇൻഷുറൻസ് പദ്ധതി പ്രാബല്യത്തിൽ വന്നു. അപകടത്തിൽ മരിച്ചാൽ അഞ്ചുലക്ഷം രൂപ ആശ്രിതർക്ക് ലഭിക്കും. ഒരു വർഷത്തെ കാലാവധിയാണ് ഇൻഷുറൻസ് പരിരക്ഷയ്ക്കുള്ളത്. പ്രീമിയം തുക തിരുവിതാംകൂർ ദേവസ്വം വഹിക്കും. ശബരിമല ക്ഷേത്രം ഉൾപ്പെടുന്ന പത്തനംതിട്ട ജില്ലക്ക് പുറമെ കോട്ടയം ആലപ്പുഴ ഇടുക്കി ജില്ലകളിൽ എവിടെയും സംഭവിക്കുന്ന അപകടങ്ങൾക്ക് സാമ്പത്തിക പരിരക്ഷ ലഭിക്കും. ദേവസ്വം ബോർഡിലെ താൽക്കാലിക ജീവനക്കാർക്കും പരിരക്ഷയുണ്ടാകും.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ

Amazon Deals today

Lowest Price