മറ്റത്തൂർ കനാലിൽ വ്യാപകമായി കാടുകയറുന്നു; ക​ഴി​ഞ്ഞ ഒ​രാ​ഴ്ച​ക്കി​ടെ​ പി​ടി​കൂ​ടി​യ​ത് ര​ണ്ട് വ​ലി​യ മ​ല​മ്പാ​മ്പു​ക​ളെ



കൊ​ട​ക​ര: കാ​ടു​മൂ​ടി​യ മ​റ്റ​ത്തൂ​ര്‍ ഇ​റി​ഗേ​ഷ​ന്‍ ​ക​നാ​ലി​ല്‍നി​ന്ന്  ക​ഴി​ഞ്ഞ ഒ​രാ​ഴ്ച​ക്കി​ടെ ര​ണ്ട് വ​ലി​യ മ​ല​മ്പാ​മ്പു​ക​ളെ​യാ​ണ്  പി​ടി​കൂ​ടി​യ​ത്.

മ​റ്റ​ത്തൂ​ര്‍ ക​നാ​ലി​ലെ വാ​ര്‍ഷി​ക അ​റ്റ​കു​റ്റ​പ​ണി​യി​ലെ അ​പാ​ക​ത​യാ​ണ് പ​തി​വി​ല്ലാ​ത്ത വി​ധം ക​നാ​ല്‍ കാ​ടു​ക​യ​റി ന​ശി​ക്കാ​നി​ട​യാ​ക്കു​ന്ന​തെ​ന്നാ​ണ് ആ​ക്ഷേ​പ​മു​യ​രു​ന്ന​ത്. മ​ണ്ണു​മാ​ന്തി​യ​ന്ത്ര​മു​പ​യോ​ഗി​ച്ചാ​ണ് ഇ​റി​ഗേ​ഷ​ന്‍ അ​ധി​കൃ​ത​ര്‍ എ​ല്ലാ വ​ര്‍ഷ​വും ക​നാ​ല്‍ വൃ​ത്തി​യാ​ക്കു​ന്ന​ത്.

ക​നാ​ലി​ല്‍നി​ന്ന് കോ​രി​യെ​ടു​ക്കു​ന്ന ചെ​ളി​യും മാ​ലി​ന്യ​വും ഇ​രു​വ​ശ​ത്തു​മു​ള്ള ബ​ണ്ടു​ക​ളി​ല്‍ ത​ന്നെ​യാ​ണ് ത​ള്ളാ​റു​ള്ള​ത്. ഈ ​മ​ണ്ണും ചെ​ളി​യും മ​ഴ​ക്കാ​ല​മാ​കു​മ്പോ​ള്‍ വീ​ണ്ടും ക​നാ​ലി​ൽ​ത്ത​ന്നെ വീ​ഴു​ക​യും അ​തി​ല്‍ പാ​ഴ്‌​ച്ചെ​ടി​ക​ള്‍ മു​ള​ച്ചു​പൊ​ന്തി കു​റ്റി​ക്കാ​ട് രൂ​പ​പ്പെ​ടു​ക​യു​മാ​ണു​ണ്ടാ​കു​ന്ന​ത്. ക​നാ​ലി​ന്റെ അ​ടി​ത്ത​ട്ടി​ല്‍ മാ​ത്ര​മ​ല്ല വ​ശ​ങ്ങ​ളി​ലും കാ​ടു​പി​ടി​ക്കാ​ന്‍ ഇ​ത് കാ​ര​ണ​മാ​കു​ന്നു​ണ്ട്. ജൂ​ണ്‍ മു​ത​ല്‍ ന​വം​ബ​ര്‍ വ​രെ മാ​സ​ങ്ങ​ളി​ല്‍ ക​നാ​ലി​ലേ​ക്ക് വെ​ള്ളം തു​റ​ന്നു​വി​ടാ​ത്ത​തും ക​നാ​ല്‍ കാ​ടു​മൂ​ടാ​ന്‍ ഇ​ട​യാ​ക്കു​ന്നു. മു​മ്പ് കാ​ണ​പ്പെ​ടാ​ത്ത ത​ര​ത്തി​ലു​ള്ള ചെ​ടി​ക​ളാ​ണ് ഇ​പ്പോ​ള്‍ ക​നാ​ലി​ന​ക​ത്ത് വ​ള​ര്‍ന്നിട്ടുള്ള​ത്.
ച​തു​പ്പു​നി​ല​ങ്ങ​ളി​ലും ഒ​ഴു​ക്കു കു​റ​ഞ്ഞ തോ​ടു​ക​ളി​ലും കാ​ണ​പ്പെ​ടു​ന്ന കു​ള​വാ​ഴ​ക​ള്‍, വ​യ​ല്‍ചു​ള്ളി ഇ​ന​ത്തി​ലു​ള്ള മു​ള്‍ച്ചെ​ടി​ക​ള്‍ എ​ന്നി​വ മ​റ്റ​ത്തൂ​ര്‍ ക​നാ​ലി​ല്‍ വ്യാ​പ​ക​മാ​യുണ്ട്. ക​നാ​ല്‍ വി​ഷ​പ്പാ​മ്പു​ക​ള​ട​ക്ക​മു​ള്ള ക്ഷു​ദ്ര​ജീ​വി​ക​ളു​ടെ താ​വ​ള​മാ​യ​തോ​ടെ ക​നാ​ലോ​ര​ത്തു താ​മ​സി​ക്കു​ന്ന കു​ടും​ബ​ങ്ങ​ളും കാ​ന​ല്‍ബ​ണ്ടു റോ​ഡു​ക​ളി​ലൂ​ടെ സ​ഞ്ച​രി​ക്കു​ന്ന​വ​രും ദു​രി​ത​ത്തി​ലാ​ണ്. ഏ​താ​നും ദി​വ​സ​ംമു​മ്പ് മ​റ്റ​ത്തൂ​ര്‍ ക​നാ​ലി​ലെ ക​ട​മ്പോ​ട് ഭാ​ഗ​ത്തു​നി​ന്ന് മ​ല​മ്പാ​മ്പി​നെ പി​ടി​കൂ​ടി​യി​രു​ന്നു. ര​ണ്ടു ദി​വ​സ​ത്തി​നു ശേ​ഷം ഇ​തി​നു തൊ​ട്ട​ടു​ത്തു​നി​ന്ന് മ​റ്റൊ​രു മ​ല​മ്പാ​മ്പി​നെ കൂ​ടി പി​ടി​കൂ​ടി​യി​രു​ന്നു. പാ​മ്പു​ക​ള്‍ക്ക് സു​ര​ക്ഷി​ത താ​വ​ള​മാ​യി മാ​റി​യ ക​നാ​ലി​ല്‍ ഇ​നി​യും മ​ല​മ്പാ​മ്പു​ക​ളു​ണ്ടെ​ന്നാ​ണ് പ്ര​ദേ​ശ​വാ​സി​ക​ള്‍ പ​റ​യു​ന്ന​ത്. ക​നാ​ലി​ലെ​യും ക​നാ​ല്‍ ബ​ണ്ട് റോ​ഡു​ക​ളി​ലെ​യും കു​റ്റി​ച്ചെ​ടി​ക​ള്‍ വെ​ട്ടി​നീ​ക്കി നീ​രൊ​ഴു​ക്കി​നും ജ​ന​ങ്ങ​ളു​ടെ സു​ര​ക്ഷി​ത സ​ഞ്ചാ​ര​ത്തി​നും സൗ​ക​ര്യ​മൊ​രു​ക്ക​ണ​മെ​ന്നാ​ണ് നാ​ട്ടു​കാ​ര്‍ ആ​വ​ശ്യ​പ്പെ​ടു​ന്ന​ത്.

Post a Comment

0 Comments