Pudukad News
Pudukad News

വീട്ടിൽ കിടന്നുറങ്ങുകയായിരുന്ന യുവതിയെ ജനൽ വഴി ഉപദ്രവിക്കാൻ ശ്രമിച്ച പ്രതി പിടിയിൽ



ഇരിങ്ങാലക്കുട: വീട്ടിൽ കിടന്നുറങ്ങുകയായിരുന്ന യുവതിയെ ജനൽ വഴി കൈ കടത്തി ഉപദ്രവിക്കാൻ ശ്രമിക്കുകയും, മൊബൈൽ ഫോൺ ഉപയോഗിച്ച് ഫോട്ടോയും വീഡിയോയും പകർത്തുകയും ചെയ്ത യുവാവിനെ ഇരിങ്ങാലക്കുട പോലീസ് അറസ്റ്റു ചെയ്തു. കൊടുങ്ങല്ലൂർ എറിയാട് എപ്പിള്ളി വീട്ടിൽ ചന്ദ്രന്റെ മകൻ അനിൽ എന്ന സലീഷ് (25) ആണ് പോലീസിൻ്റെ പിടിയിലായത്. പൊറത്തിശ്ശേരി കോരഞ്ചേരി നഗറിലുള്ള പൂഴിത്തറ വീട്ടിലാണ് അനിൽ ഇപ്പോൾ താമസിക്കുന്നത്. കാട്ടൂർ, കൊടുങ്ങല്ലൂർ എന്നീ സ്റ്റേഷനുകളിൽ ഇയാൾക്കെതിരെ കേസുകൾ ഉണ്ട്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Amazon Deals today
Amazon Deals today
Lowest Price