രണ്ടുകോടിയുടെ സ്‌കോളര്‍ഷിപ്പുമായി കല്ലൂര്‍ കാവല്ലൂരിലെ അയ്യഞ്ചിറ വീട്ടില്‍നിന്ന്ദേവിക ഇംഗ്ലണ്ടിലേക്ക്





തൃശ്ശൂര്‍ കല്ലൂര്‍ കാവല്ലൂരിലെ അയ്യഞ്ചിറ വീട്ടില്‍നിന്ന് ഇംഗ്ലണ്ടി
ലേക്ക് ഗവേഷണപഠനത്തിനായി ദേവിക അനില്‍ യാത്രതിരിച്ചു.. ഏതാണ്ട് രണ്ടുകോടി രൂപയുടെ ഇരട്ട സ്‌കോളര്‍ ഷിപ്പ് സ്വന്തമാക്കിയാണ് ദേവിക ഫിസിക്‌സില്‍ ഉപരിപഠനത്തിനൊ രുങ്ങുന്നത്. ഇംഗ്ലണ്ടിലെ വെസ്റ്റ് യോര്‍ക്ക്‌ഷെ യറിലെ ഹഡേഴ്സ് ഫീല്‍ഡ് ഗവേഷണ സര്‍ വകലാശാലയിലാണ് ഗവേഷണപഠനം. കാ വല്ലൂര്‍ അയ്യഞ്ചിറ വീട്ടില്‍ അനിലിന്റെയും നി ഷയുടെയും മകളാണ് ദേവിക.
സര്‍വകലാശാലയുടെയും ബ്രിട്ടീഷ് സര്‍ ക്കാരിന്റെയും സ്‌കോളര്‍ഷിപ്പ് ദേവികയ്ക്ക് ലഭി ച്ചിട്ടുണ്ട്. 

സര്‍വകലാശാലയുടെ സ്‌കോളര്‍ഷി പ്പ് വഴി നാലുവര്‍ഷത്തെ ഗവേഷണത്തിനു ഒരുകോടിക്കടുത്തുവരും. രണ്ടാമത്തേത് ബ്രി ട്ടീഷ് സര്‍ക്കാരിന്റെ എന്‍ജിനീയറിങ് ആന്‍ഡ് ഫിസിക്കല്‍ സയന്‍ സ് റിസര്‍ച്ച് കൗണ്‍സില്‍ നല്‍കുന്നതാണ്. സ്‌റ്റൈപ്പന്റ്, താമസം, ദൈനംദിനച്ചെലവുകള്‍ തുടങ്ങിയവയ്ക്കുള്ള ഈ സ്‌കോളര്‍ഷിപ്പും ഏതാണ്ട് ഒരുകോടിക്കടുത്തുവരും.
ള്ള മുഴുവന്‍ ഫീസും ലഭിക്കും. 
വെല്ലൂര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയില്‍നിന്ന് നാലാം റാ ങ്കോടെ എം.എസ്സി. ഫിസിക്‌സ് പൂര്‍ത്തിയാക്കിയ ദേവിക ഫോട്ടോ ണിക്‌സിലാണ് ഉപരിപഠനം നടത്തുന്നത്. എട്ടാം ക്ലാസ് മുതല്‍ തനി ക്ക് ഫിസിക്‌സില്‍ പ്രത്യേക താത്പര്യമുണ്ടായിരുന്നുവെന്ന് ദേവിക പറയുന്നു. കൊടകര സഹൃദയ കോളേജ് ഓഫ് അഡ്വാന്‍സ്ഡ് സ്റ്റഡീസില്‍നിന്ന് ഫിസിക്‌സില്‍ ബിരുദം നേടി. വരാക്കര ഗുരുദേവ പബ്ലിക് സ്‌കൂള്‍, കുരിയച്ചിറ സെയ്ന്റ് പോള്‍ സി.ഇ.എച്ച്.എസ്. എസ്. എന്നിവിടങ്ങളിലായിരുന്നു സ്‌കൂള്‍ പഠനം. പ്ലസ്ടു വിദ്യാര്‍ ഥി അനാമിക സഹോദരിയാണ്.

Post a Comment

0 Comments