സ്വച്ഛതാ ഹി സേവ ജില്ലാതല ലോഗോ പ്രകാശനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി എസ് പ്രിന്‍സ് നിര്‍വഹിച്ചു. സ്വച്ഛതാ ഹി സേവയുമായി ബന്ധപ്പെട്ട് ജില്ലയിലെ വിവിധ തദ്ദേശസ്ഥാപനതലത്തില്‍ ശുചീകറണ ഡ്രൈവുകള്‍, ശുചിത്വ പ്രതിജ്ഞ, ജലാശയ ശുചീകരണം, വിവിധതരം മത്സരങ്ങള്‍, ശുചിത്വ ചാമ്പ്യന്മാരെ ആദരിക്കല്‍, മാലിന്യ സംസ്‌കരണ സംവിധാനങ്ങള്‍ ഉറപ്പുവരുത്തല്‍ എന്നിവ നടത്തും. ജില്ലാതലത്തില്‍ ശുചിത്വ മിഷനാണ് പരിപാടി ഏകോപിപ്പിക്കുന്നത്. ജില്ലാ പ്ലാനിങ് ഓഫീസ് ഹാളില്‍ നടന്ന ജില്ലാ പദ്ധതി തയ്യാറാക്കലുമായി ബന്ധപ്പെട്ട് വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍ പങ്കെടുത്ത യോഗത്തിലാണ് ലോഗോ പ്രകാശനം ചെയ്തത്. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ലത ചന്ദ്രന്‍, ജില്ലാ പഞ്ചായത്ത് അംഗങ്ങള്‍, ജില്ലാ പ്ലാനിങ് ഓഫീസര്‍ ടി ആര്‍ മായ, ശുചിത്വ മിഷന്‍ പ്രോഗ്രാം ഓഫീസര്‍ രജിനേഷ് രാജന്‍, വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു
0 Comments