Pudukad News
Pudukad News

പീച്ചി ഡാം തുറന്നത് സംബന്ധിച്ച് സബ് കളക്ടർ നൽകിയ റിപ്പോർട്ടിൽ മന്ത്രി അഡ്വ കെ രാജൻ പ്രതികരിക്കണമെന്ന് അഡ്വ ജോസഫ് ടാജറ്റ്



പീച്ചി ഡാം തുറന്നത് സംബന്ധിച്ച് സബ് കളക്ടർ നൽകിയ റിപ്പോർട്ടിൽ ഇറിഗേഷൻ വകുപ്പിനും, കെഎസ്ഇബിക്കും ഗുരുതരമായ വീഴ്ച സംഭവിച്ചുവെന്ന് കണ്ടെത്തിയ സാഹചര്യത്തിൽ റിപ്പോർട്ടിനെ കുറിച്ച് ബഹു റവന്യൂ വകുപ്പ് മന്ത്രി അഡ്വ കെ രാജൻ പ്രതികരിക്കണമെന്ന് ജില്ലാ പഞ്ചായത്ത്‌ പ്രതിപക്ഷ നേതാവും ഡി സി സി വൈസ് പ്രസിഡന്റുമായ അഡ്വ ജോസഫ് ടാജറ്റ് പറഞ്ഞു.മനുഷ്യ നിർമ്മിത പ്രളയമാണെന്ന് സബ്കലക്ടറടെ റിപ്പോർട്ട്‌ വന്ന സാഹചര്യത്തിൽ പ്രളയ ബാധിതമായ പ്രദേശങ്ങളിലെ ജനങ്ങൾക്ക്  സംഭവിച്ച നഷ്ടത്തിന്റെ ഉത്തരവാദിത്വം മുഴുവൻ സർക്കാർ ഏറ്റെടുത്ത് വേണ്ട നഷ്ട പരിഹാരം നൽകണം . പീച്ചി ഡാം അനിനിയന്ത്രിതമായി തുറന്ന് വിട്ടതാണ് പ്രളത്തിന് കാരണമായെന്ന് സബ് കളക്ടറുടെ റിപ്പോർട്ട്‌ പറയുന്നു. അതുകൊണ്ട് തന്നെ ഒരു കുടുംബത്തിന് സംഭവിച്ച വീട്, കൃഷി,വീട്ടുപകരണങ്ങൾ, വാഹനങ്ങൾ, വളർത്തുമൃഗങ്ങൾ, ജീവനോപാധികൾ തുടങ്ങി എല്ലാ നഷ്ടവും  വ്യാപാരി സമൂഹത്തിന്റെ നഷ്ടവും പരിഹരിക്കാൻ സർക്കാർ മുന്നോട്ട് വരണം. സർക്കാർനിർമ്മിത പ്രളയത്തിനു ഉത്തരവാദികളായവർക്കെതിരെ നടപടി സ്വീകരിക്കുക, പ്രളയ ബാധിതരുടെ എല്ലാ നഷ്ടങ്ങൾക്കും പരിഹാരം നൽകുക, മണലി പുഴ നവീകരിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് ആമ്പല്ലൂർ സെന്ററിൽ അളഗപ്പാനഗർ ബ്ലോക്ക് കോൺഗ്രസ്‌ കമ്മിറ്റി നടത്തിയ പ്രധിഷേധ ധർണ്ണ ഉത്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അഡ്വ ജോസഫ് ടാജറ്റ് . ബ്ലോക്ക് പ്രസിഡണ്ട്‌ അലക്സ്‌ ചുക്കിരി അധ്യക്ഷത വഹിച്ച പ്രതിഷേധ ധർണ്ണയിൽ നേതാക്കളായ കെ എൽ ജോസ് മാസ്റ്റർ, പോൾസൺ തെക്കും പീടിക,അനിൽ കുനിയത്ത്,  ആന്റണി കുറ്റൂ ക്കാരൻ, ജിമ്മി മഞ്ഞളി, ഔസഫ് വൈക്കാടൻ,സന്ദീപ് കണിയത്ത്,പ്രിൻസൺ തയ്യാലക്കൽ, കെ എസ് കൃഷ്ണൻകുട്ടി,  കെ രാധാകൃഷ്ണൻ,  അശോകൻ ഐത്താടൻ, പ്രാബനൻ ചുണ്ടലപ്പറമ്പിൽ,  ടൈറ്റസ് സി ജി, ഹരൺ ബേബി, റെജി ജോർജ്, നിഷ തട്ടിൽ എന്നിവർ പ്രസംഗിച്ചു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Amazon Deals today
Amazon Deals today
Lowest Price