കൊലപാതക ശ്രമം; പ്രതി അറസ്റ്റിൽ


തിരുവോണ ദിവസം കോട്ടപ്പടിയിലുള്ള ബാറിൽ വെച്ച് കോട്ടപ്പടി സ്വദേശിയായ യുവാവിനെയും ബന്ധുവിനെയും കുത്തി കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ കോട്ടപ്പടി സ്വദേശിയായ ഇച്ചാമു എന്ന് വിളിക്കുന്ന രായം മരക്കാർ വീട്ടിൽ  38 വയസ്സുള്ള നിഷാബ് എന്നയാളെ ഗുരുവായൂർ ഇൻസ്‌പെക്ടർ SHO സി .പ്രേമാനന്ദകൃഷ്ണനും സംഘവും അറസ്റ്റ് ചെയ്തു .
തിരുവോണ ദിവസം വൈകീട്ടാണ് കേസിനാസ്പദമായ സംഭവം ഉണ്ടായത്.
2 വർഷം മുൻപു ചേട്ടനുമായുണ്ടായ വഴക്കിന്റെ വൈരാഗ്യത്താൽ ആണ് കോട്ടപ്പടി ചൂൽപ്പുറം സ്വദേശിയായ പണ്ടാരക്കൽ വീട്ടിൽ സനീഷിനെയും ബന്ധു വിഷ്ണുവിനെയും ബാറിന്റെ പരിസരത്തു വെച്ച് പ്രതി കുത്തി കൊല്ലാൻ ശ്രമിച്ചത് .കുത്തിയ ശേഷം സംഭവ സ്ഥലത്തു നിന്നും ഓടി രക്ഷപ്പെട്ട പ്രതിയെ കുന്നംകുളത്തു നിന്നാണ് കസ്റ്റഡിയിൽ എടുത്തത്. 

Post a Comment

0 Comments