പറപ്പൂക്കര ഗ്രാമപഞ്ചായത്ത് നവീകരിച്ച എസ് സി സംസ്കാരിക നിലയം ജനങ്ങൾക്കായി സമർപ്പിച്ചു

പറപ്പൂക്കര ഗ്രാമപഞ്ചായത്തിന്റെ നിലവിൽ ഉണ്ടായിരുന്ന എസ്. സി. സാംസ്കാരിക നിലയം 7ലക്ഷം രൂപ ചിലവിൽ നവീകരിച്ച് പുതിയതായി പൊതുജനങ്ങൾക്ക് തുറന്ന് കൊടുക്കുന്ന ഡോ. ബി. ആർ. അംബേദ്കർ സ്മാരക ഹാളിന്റെ ഉദ്ഘാടനം പുതുക്കാട് MLA കെ. കെ. രാമചന്ദ്രൻ നിർവഹിച്ചു. പഞ്ചായത്ത് പ്രസിഡണ്ട് ഇ കെ അനൂപ് അധ്യക്ഷനായി. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ലത ചന്ദ്രൻ മുഖ്യാതിഥിയായി. പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ബീന സുരേന്ദ്രൻ, സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ കെ. സി. പ്രദീപ്, എം. കെ. ശൈലജ ടീച്ചർ, ബ്ലോക്ക്‌ മെമ്പർ റീന ഫ്രാൻസിസ് എന്നിവർ സംസാരിച്ചു. വാർഡ് മെമ്പർ കെ.വി. സുഭാഷ് സ്വാഗതവും സരിത തിലകൻ നന്ദിയും പറഞ്ഞു.ഫർണീച്ചർ വാങ്ങുന്നതിന് 2ലക്ഷം രൂപ ജില്ല പഞ്ചായത്താണ് അനുവദിച്ചത്.

Post a Comment

0 Comments