പറപ്പൂക്കര ആലപ്പാട്ട് തെക്കേത്തല ഫാമിലി ട്രസ്റ്റിന്റെ വാർഷികം 17ന്


പറപ്പൂക്കര ആലപ്പാട്ട് തെക്കേത്തല ഫാമിലി ട്രസ്റ്റിന്റെ 18ാം വാര്‍ഷിക സമ്മേളനം 17ന്  സംഘടിപ്പിക്കുമെന്ന് ഭാരവാഹികള്‍ പുതുക്കാട് വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. 
വൈകീട്ട് 4ന് പറപ്പൂക്കര സെന്റ് ജോണ്‍സ് ഫൊറോന പള്ളിയില്‍ ഷിക്കാഗോ രൂപത മെത്രാൻ മാര്‍ ജോയ് ആലപ്പാട്ടിൻ്റെ മുഖ്യ കാര്‍മ്മികത്വത്തില്‍ നടത്തുന്ന സമൂഹബലിയോടെ ചടങ്ങുകള്‍ ആരംഭിക്കും. തുടര്‍ന്ന് നടക്കുന്ന പൊതു സമ്മേളനം മാര്‍ ജോയ് ആലപ്പാട്ട് ഉദ്ഘാടനം ചെയ്യും. സ്ഥാപക പ്രസിഡന്റ് ടി.എ. ജോണി അധ്യക്ഷത വഹിക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.എസ്. പ്രിന്‍സ് മുഖ്യാതിഥിയാകും. പറപ്പൂക്കര ഫൊറോന പള്ളി വികാരി ഫാ. റാഫേല്‍ പഞ്ഞിക്കാരന്‍ അനുഗ്രഹ പ്രഭാഷണം നടത്തും. ജൂബിലേറിയനുള്ള ആദരവ് സിസ്റ്റര്‍ കണ്‍സെപ്റ്റ ഏറ്റുവാങ്ങും. വിവിധ പരീക്ഷകളില്‍ ഉന്നത വിജയം നേടിയ വിദ്യാര്‍ത്ഥികളെയും വിവാഹത്തിന്റെ സില്‍വര്‍ ജൂബിലി ആഘോഷിക്കുന്നവരെയും മുതിര്‍ന്ന അംഗങ്ങളെയും ചടങ്ങില്‍ ആദരിക്കും. വാര്‍ത്താസമ്മേളനത്തില്‍ ഭാരവാഹികളായ വര്‍ഗീസ് തെക്കേത്തല, ടി.എം. യോഹന്നാന്‍, വര്‍ഗീസ് തെക്കേത്തല എന്നിവര്‍ പങ്കെടുത്തു. 

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ

Amazon Deals today

Lowest Price