ചി​ത​യൊ​രു​ക്കി​യ​ശേ​ഷം വീ​ട്ട​മ്മയെ ആ​ത്മ​ഹ​ത്യ ചെ​യ്ത നി​ല​യി​ൽ കണ്ടെത്തി






ത​നി​ച്ച് താ​മ​സി​ക്കു​ന്ന വീ​ട്ട​മ്മയെ ആ​ത്മ​ഹ​ത്യ​ക്കു​റി​പ്പ് എ​ഴു​തി​വെ​ച്ച് വീ​ട്ടു​പ​റ​മ്പി​ല്‍ ചി​ത​യൊ​രു​ക്കി ജീ​വ​നൊ​ടു​ക്കി​യ നി​ല​യി​ൽ കണ്ടെത്തി. ഏ​ഴാം​ക​ല്ല് കോ​ഴി​ശ്ശേ​രി പ​രേ​ത​നാ​യ ര​മേ​ശി​ന്റെ ഭാ​ര്യ ഷൈ​നി​യാ​ണ് (52) മ​രി​ച്ച​ത്. ഒ​രു വ​ര്‍ഷം മു​മ്പ് ഇ​ള​യ മ​ക​ള്‍ കൃ​ഷ്ണ മ​രി​ച്ചി​രു​ന്നു. അ​ന്നു​മു​ത​ൽ മാ​ന​സി​ക വി​ഷ​മ​ത്തി​ലാ​യി​രു​ന്നു.  
ദു​ബൈ​യി​ലാ​യി​രു​ന്ന മൂ​ത്ത മ​ക​ള്‍ ബി​ലു.....




 ചൊ​വ്വാ​ഴ്ച പു​ല​ര്‍ച്ചെ എ​ത്തി​യ​പ്പോ​ഴാ​ണ് വീ​ട്ടി​ന​ക​ത്ത് ആ​ത്മ​ഹ​ത്യ​ക്കു​റി​പ്പ് ക​ണ്ട​ത്. ഇ​തോ​ടെ സ​മീ​പ​വാ​സി​ക​ളെ വി​ളി​ച്ച് ന​ട​ത്തി​യ തി​ര​ച്ചി​ലി​ലാ​ണ് ക​ത്തി​ക്ക​രി​ഞ്ഞ നി​ല​യി​ല്‍ ഷൈ​നി​യു​ടെ മൃ​ത​ദേ​ഹം ക​ണ്ട​ത്. വി​റ​കു​ക​ൾ അ​ടു​ക്കി​വെ​ച്ച് ചി​ത​യൊ​രു​ക്കി ശ​രീ​ര​ത്തി​ലും വി​റ​കി​ലും പെ​ട്രോ​ൾ ഒ​ഴി​ച്ച് ക​ത്തി​ച്ചാ​ണ് ആ​ത്മ​ഹ​ത്യ ചെ​യ്ത​തെ​ന്ന് സൂ​ച​ന​യു​ണ്ട്. പെ​ട്രോ​ൾ ഒ​ഴി​ച്ച പാ​ത്ര​വും സ​മീ​പ​മു​ണ്ടാ​യി​രു​ന്നു.

തിങ്കളാഴ്ച സന്ധ്യയ്ക്ക് ഷൈനിയുടെ വീട്ടുപറമ്പില്‍നിന്ന് സമീപവാസികള്‍ തീ കണ്ടിരുന്നു. മകള്‍ വരുന്നത് മൂലം പറമ്പ് വൃത്തിയാക്കി കത്തിക്കുന്നതാണെന്നാണ് അവര്‍ കരുതിയത്

Post a Comment

0 Comments