Pudukad News
Pudukad News

യൂട്യൂബും പണിമുടക്കി; വിഡിയോകൾ അപ്ലോഡ് ചെയ്യാൻ സാധിക്കുന്നില്ലെന്ന് പരാതി




മൈക്രോസോഫ്റ്റ് വിൻഡോസിന് പിന്നാലെ യൂട്യൂബും പണിമുടക്കിയതായി പരാതി. ചില യൂട്യൂബ് ഉപയോക്താക്കൾക്ക് വിഡിയോകൾ അപ്ലോഡ് ചെയ്യാൻ സാധിക്കുന്നില്ലെന്നാണ് പരാതി ഉയർന്നിരിക്കുന്നത്. യുട്യൂബ് ആപ്, വെബ്സൈറ്റ് എന്നിവയിലെല്ലാം പ്രശ്നങ്ങൾ നേരിടുന്നുണ്ട്.

ഇന്ന് ഉച്ചക്ക് ഒന്നരയോടെയാണ് ഡൗൺ ഡിറ്റേക്ടർ ആപിൽ യൂട്യൂബിലെ പ്രശ്നത്തെ കുറിച്ച് ഉ​പഭോക്താക്കൾ ആദ്യമായി പരാതി ഉന്നയിച്ചത്. മൂന്നേകാലോടെ പ്രശ്നം ഗുരുതരമാവുകയായിരുന്നു. വെബ്സൈറ്റ് നൽകുന്ന വിവരപ്രകാരം 43 ശതമാനം പേർ യൂട്യൂബിന് ആപിന് പ്രശ്നമുണ്ടെന്ന പരാതി ഉന്നയിച്ചിട്ടുണ്ട്. 33 ശതമാനം പേർക്ക് വിഡിയോ അപ്ലോഡ് ചെയ്യുന്നതിലാണ് പ്രശ്നം നേരിട്ടത്. 23 ശതമാനം പേർക്ക് യൂട്യൂബ് വെബ്സൈറ്റ് ലഭിക്കുന്നതിനാണ് പ്രശ്നം നേരിട്ടത്.
പല ഉപഭോക്താക്കളും വിഡിയോ ഫീഡുമായി യൂട്യൂബിന്റെ പ്രശ്നത്തെ കുറിച്ച് ട്വീറ്റുകളിട്ടു. അതേസമയം, നിലവിൽ ചെറിയ വിഭാഗം ഉപഭോക്താക്കൾക്ക് മാത്രമാണ് പ്രശ്നം നേരിടുന്നതെന്നാണ് റിപ്പോർട്ടുകൾ.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Amazon Deals today
Amazon Deals today
Lowest Price