കെഎസ്ഇബി പുതുക്കാട് സെക്ഷൻ്റെ കൂട്ടയോട്ടം ശനിയാഴ്ച


ദേശീയ സുരക്ഷ വാരാചരണത്തിൻ്റെ ഭാഗമായി കെഎസ്ഇബി പുതുക്കാട് സെക്ഷനും ജെസിഐയും സംയുക്തമായി ശനിയാഴ്ച കൂട്ടയോട്ടം സംഘടിപ്പിക്കുമെന്ന് ഭാരവാഹികൾ പുതുക്കാട് വാർത്താ സമ്മേളനത്തിൽ അറിയിച്ചു. 
വൈദ്യുത അപകടങ്ങള്‍ കുറക്കുന്നതിനായുള്ള ബോധവൽക്കരണത്തിൻ്റെ ഭാഗമായാണ് കൂട്ടയോട്ടം സംഘടിപ്പിക്കുന്നത്. രാവിലെ 8.30ന് ആമ്പല്ലൂരിലുള്ള സെക്ഷന്‍ ഓഫീസിനു മുന്‍പില്‍ മുന്‍ ഫുട്‌ബോള്‍താരം സി.വി.പാപ്പച്ചന്‍ കൂട്ടയോട്ടം ഫ്ലാഗ് ഓ ചെയ്യും. എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ ബി. ഷീജ അധ്യക്ഷത വഹിക്കും. 150ഓളം പേര്‍ കൂട്ടയോട്ടത്തില്‍ പങ്കെടുക്കുമെന്ന് സംഘാടകര്‍ അറിയിച്ചു. അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എഞ്ചീനിയര്‍ സിജ പോള്‍, പുതുക്കാട് ഇലക്ട്രിക്കല്‍ സെക്ഷന്‍ അസിസ്റ്റന്റ് എഞ്ചീനിയര്‍ കെ.എ. സദാശിവന്‍, ജെസിഐ തൃശൂര്‍ സെറേനിറ്റി കോ ഓര്‍ഡിനേറ്റര്‍ ജോസ് ആന്റോ തോമസ്, സീനിയര്‍ സൂപ്രണ്ട് ഇന്‍ ചാര്‍ജ് ലിയോ രാജന്‍ എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.

Post a Comment

0 Comments