Pudukad News
Pudukad News

രോഗിയുടെ സ്വർണം മോഷ്‌ടിച്ച കൂട്ടിരിപ്പുകാരി പിടിയിലായി

തൃശ്ശൂർ മെഡിക്കൽ കോളേജ് ആശുപത്രിയോട് ചേർന്നുള്ള ഇ.എസ്.ഐ ആശുപത്രിയിൽ രോഗിയുടെ സ്വർണം മോഷ്‌ടിച്ച കൂട്ടിരിപ്പുകാരി പിടിയിലായി. പാലക്കാട് പുതുനഗരം സ്വദേശിയായ വിജയകുമാരിയാണ് ത്യശ്ശൂർ മെഡിക്കൽ കോളജ് പോലീസാണ് വിജയകുമാരിയെ പിടികൂടിയത്.

യാതൊരു തെളിവുകളും ഇല്ലാതിരുന്ന കേസിൽ ശാസ്ത്രീയ തെളിവുകളുടെ അടിസ്ഥാനത്തിലാണ് പ്രതിയെ കണ്ടെത്തിയത്. ത്യശ്ശൂർ എസിപി സലീഷ് എൻ ശങ്കരന്റെ മേൽനോട്ടത്തിലുള്ള അന്വേഷണ സംഘത്തിൽ മെഡിക്കൽ കോളേജ് പോലീസ് സ്റ്റേഷൻ ഇൻസ്പെക്‌ടർ ഷാജു.സി.എൽ,

സബ് ഇൻസ്പെക്‌ടർമാരായ ശാന്താ റാം, പ്രദീപ്‌കുമാർ, സീനിയർ സിവിൽ പൊലീസ് ഓഫിസർ അനിൽ കുമാർ, സിവിൽ പോലീസ് ഓഫിസർമാരായ നീതു. സുകന്യ, രമേശ് ചന്ദ്രൻ, സുജിത്ത് എന്നിവരും ഉണ്ടായിരുന്നു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Amazon Deals today
Amazon Deals today
Lowest Price