Pudukad News
Pudukad News

കേന്ദ്ര ധനമന്ത്രിക്ക് കേരളത്തിന്റെ ഭൂപടം അയച്ചുകൊടുത്തു പ്രതിഷേധം



കേന്ദ്ര ബഡ്‌ജറ്റിലെ കേരളത്തോടുള്ള അവഗണനക്കെതിരെ 
യൂത്ത്കോൺഗ്രസ്‌ തൃക്കൂർ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ധനമന്ത്രിക്ക് കേരളത്തിന്റെ ഭൂപടം അയച്ചുകൊടുത്തു പ്രതിഷേധിച്ചു.
 കല്ലൂർ  പോസ്റ്റ്‌ഓഫീസിനു മുമ്പിൽ സംഘടിപ്പിച്ച പ്രതിക്ഷേധ പരിപാടി യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി ജെറോൺ ജോൺ ഉദ്ഘാടനം ചെയ്തു. മണ്ഡലം വൈസ് പ്രസിഡൻ്  വിനോദ് ഞാറ്റൂർ അദ്ധ്യക്ഷത വഹിച്ചു. ബഡ്ജറ്റിൽ പ്രഖ്യാപിച്ച വമ്പൻ പദ്ധതികളൊക്കെ എൻ.ഡി.എ സഖ്യകഷികൾക്ക് മാത്രമായി പരിമിതപ്പെടുത്തിയിരിയ്ക്കുകയാണെന്നും കേരളത്തിൽ നിന്ന് ഇത്തവണ ബിജെപിയ്ക്ക് ഒരു എം.പി ഉണ്ടെങ്കിലും അതിൻ്റെ പ്രയോജനം കേരളത്തിലെ ജനങ്ങൾക്ക് ലഭിയ്ക്കുന്നില്ലെന്നും,കേവലം ഇലക്ഷൻ ജയിക്കാനുള്ള വ്യാജ വാഗ്ദാനങ്ങൾ മാത്രമായിരുന്നു BJPയുടേതെന്ന് ഉദ്ഘാടകൻ പറഞ്ഞു
ധനമന്ത്രിയുടെ ബഡ്ജറ്റ് അവതരണ പ്രസംഗത്തിൽ കേരളത്തെ ഒരു പരാമർശം കൊണ്ട് പോലും പരിഗണിച്ചിട്ടില്ല.... കേരളവും ഇൻഡ്യയിലെ ഒരു സംസ്ഥാനം തന്നെയാണെന്ന് കേന്ദ്രസർക്കാറിനെ ഓർമ്മിപ്പിയ്ക്കാനായാണ് യൂത്ത് കോൺഗ്രസ്‌ സംസ്ഥാന കമ്മറ്റിയുടെ ആഹ്വാനപ്രകാരം സംസ്ഥാന വ്യാപകമായി ഇങ്ങനെയൊരു പ്രതിഷേധ പരിപാടി സംഘടിപ്പിച്ചത്
 യൂത്ത്കോൺഗ്രസ് ഭാരവാഹികളായ അൽഫോൻസ സ്റ്റീമ സ്റ്റീഫൻ,ജോസ് പോൾ,ശ്രീനാഥ്,രദീപ്,ബിനോയ് ജോസ്,ജിതിൻ ജോഷി,ജോഫിൻ,ക്രോൺഗ്രസ് മണ്ഡലം പ്രസിഡൻറ് സന്ദീപ് കണിയത്ത് എന്നിവർ പരിപാടിയ്ക്ക് നേതൃത്വം നൽകി.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Amazon Deals today
Amazon Deals today
Lowest Price