തൃശ്ശൂർ മേയർ എം കെ വർഗീസ് സ്ഥാനം ഒഴിയണമെന്ന് ആവശ്യപ്പെട്ട് സി പി ഐ ജില്ലാ സെക്രട്ടറി കെ കെ വത്സരാജ്.ആവർത്തിച്ചുള്ള സുരേഷ് ഗോപിയുടെ പ്രകീർത്തനത്തിന് പിന്നാലെയാണിത്. കെ കെ വത്സരാജ് ആവശ്യപ്പെട്ടത് മുൻധാരണ പ്രകാരം മേയർ സ്ഥാനം രാജി വെച്ച് മുന്നണിയില്‍ തുടരാൻ എം കെ വർഗീസ് തയ്യാറാകണമെന്നാണ്. മേയറുടെ ബി ജെ പി അനുകൂല നിലപാട് പ്രതിഷേധാർഹമാണ് എന്ന് വിമർശിച്ച അദ്ദേഹം, മേയറുടെ നിലപാട് തൃശ്ശൂരിലെ പരാജയത്തിന് ഒരു കാരണമായെന്നും കൂട്ടിച്ചേർത്തു. സി പി ഐക്ക് നേരത്തെ തന്നെ തൃശ്ശൂരില്‍ മേയര്‍ക്ക് ബി ജെ പിയുമായി അടുപ്പം കൂടുതലാണെന്ന പരാതി ഉണ്ടായിരുന്നു. സുരേഷ് ഗോപി തെരഞ്ഞെടുപ്പ് ഘട്ടത്തില്‍ മേയറോട് നേരിട്ടെത്തി വോട്ട് ചോദിച്ചതും, അന്ന് മേയർ നടത്തിയിട്ടുണ്ടായിരുന്ന പ്രശംസയും ജങ്ങള്‍ക്കിടയില്‍ ആശയക്കുഴപ്പം ഉണ്ടാക്കിയിരുന്നു.
0 Comments