പുതുക്കാട് ഉയരം കൂടിയ അടിപാതയ്ക്ക് പ്രാഥമിക അനുമതി ലഭിച്ചതായി കെ.കെ. രാമചന്ദ്രന്‍ എംഎല്‍എ

ഏകദേശ ചിത്രം




അപകടങ്ങള്‍ പതിവായ പുതുക്കാട് ജംഗ്ഷനില്‍ ഉയരം കൂടിയ അടിപ്പാത നിര്‍മ്മാണത്തിന് ദേശീയപാത അതോറിറ്റിയുടെ പ്രാഥമിക അനുമതി ആയതായും ഇതിനായി വിപുലമായ എസ്റ്റിമേറ്റ് സമര്‍പ്പിക്കുമെന്നും എന്‍എച്ച്എഐ പ്രൊജക്റ്റ് ഡയറക്ടര്‍ അന്‍സില്‍ ഹസന്‍ അറിയിച്ചതായി കെ.കെ. രാമചന്ദ്രന്‍ എംഎല്‍എ അറിയിച്ചു. എംഎല്‍എയുടെയും മുന്‍ എംപി യുടെയും ദേശീയപാത അധികൃതരുടെയും ജില്ലാ ഭരണകൂടത്തിന്റെയും സാന്നിധ്യത്തില്‍ നടത്തിയ പരിശോധനകളുടെയും വിവിധ യോഗങ്ങളുടെയും തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ അപകട സാധ്യത കൂടിയ പുതുക്കാട് ജംഗ്ഷനെ റെഡ് സോണില്‍ ഉള്‍പ്പെടുത്തുകയും മേല്‍പ്പാല നിര്‍മ്മാണത്തിന് നിര്‍ദ്ദേശിക്കുകയുമാണ് ചെയ്തത്. ഇതിന്റെ തുടര്‍ നടപടികളുടെ ഭാഗമായാണ് ഇപ്പോള്‍ എന്‍എച്ച്എഐ പുതുക്കാട് ജംഗ്ഷനില്‍ ഉയരം കൂടിയ അടിപാത നിര്‍മ്മാണത്തിന് നടപടി സ്വീകരിച്ചു വരുന്നത്

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ

Amazon Deals today

Lowest Price