കാര്‍ ഓടിച്ചത് അര്‍ജുൻ അല്ല, അപകടം ചെയ്സിങ് സീനിന്റെ ഡ്രോണ്‍ ഷോട്ട് ചിത്രീകരിക്കുന്നതിനിടെ; കൂടുതല്‍ വെളിപ്പെടുത്തല്‍


സിനിമാ ഷൂട്ടിനിടെ ഉണ്ടായ കാറപകടത്തില്‍ കൂടുതല്‍ വെളിപ്പെടുത്തല്‍. കാർ ഓടിച്ചത് അർജുൻ അശോകൻ അല്ലെന്നും സ്റ്റണ്ട് മാസ്റ്ററുടെ ടീമില്‍ പെട്ടയാളാണെന്നുമാണ് വെളിപ്പെടുത്തല്‍.

കാർ ചെയ്സിങ് സീനിന്റെ ഡ്രോണ്‍ ഷോട്ട് ചിത്രീകരിക്കുന്നതിനിടെയായിരുന്നു സംഭവം. ഇവർക്കൊപ്പം നടൻ മാത്യു തോമസ് ഉണ്ടെന്ന വാർത്തയും തെറ്റാണെന്നുമാണ് വിവരം. ബ്രോമൻസ് സിനിമയുടെ ചിത്രീകരണത്തിനിടെയായിരുന്നു അപകടം നടന്നത്.


സിനിമയിലെ നായിക മഹിമ നമ്ബ്യാരുടെ ഒരു റാഷ് ഡ്രൈവിങ് സീൻ കഴിഞ്ഞദിവസം ഷൂട്ട് ചെയ്തിരുന്നു. ഇതേ രംഗത്തിന്റെ ഡ്രോണ്‍ ഷോട്ട് എടുക്കുന്നതിനിടെയായിരുന്നു അപകടം. മഹിമയ്ക്കു പകരം കാർ ഓടിച്ചത് സ്റ്റണ്ട് ടീമിലെ ഡ്രൈവർ ആയിരുന്നു. ഡ്രൈവർക്കൊപ്പം മുൻ സീറ്റില്‍ അർജുൻ അശോകും സംഗീതും ഉണ്ടായിരുന്നു. ഈ സമയത്താണ് കാർ അപകടത്തില്‍ പെടുന്നത്.

റോഡിനു അരികെ നിന്ന ഡെലിവറി ബോയിയെയും, ബൈക്കിനെയും ഇടിച്ചുതെറിപ്പിച്ച്‌ തലകീഴായി മറിയുകയായിരുന്നു. അർജുനും വാഹനമോടിച്ചയാള്‍ക്കും നിസാര പരിക്കുകള്‍ ആണ് ഉള്ളത്. സംഗീത് പ്രതാപിന്റെ കഴുത്തിന് പൊട്ടലുണ്ട്. കൊച്ചി എംജി റോഡില്‍ വച്ചു ഇന്നു പുലർച്ചെ 1.45നാണ് അപകടം നടന്നത്.. അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തു വന്നു.

അപകടത്തിന്റെ ദൃശ്യങ്ങള്‍ 

കാണാന്‍ ക്ലിക്ക് ചെയ്യൂ




ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ

Amazon Deals today

Lowest Price