Pudukad News
Pudukad News

നെൻമണിക്കര പഞ്ചായത്തിൻ്റെ ഹരിത അവാർഡ് വിതരണം ചെയ്തു


നെന്മണിക്കര ഗ്രാമപഞ്ചായത്ത് ഏർപ്പെടുത്തിയ ഹരിത അവാർഡ് തലോർ ദീപ്തി ഹയർ സെക്കൻ്ററി സ്കൂളിലെ എൻഎസ്എസ് വിദ്യാർത്ഥികൾക്ക് നൽകി. പരിസ്ഥിതി - മാലിന്യ സംസ്കരണ പദ്ധതിയിൽ ഇടപെടൽ നടത്തിയതിനാണ് അവാർഡ്. 2501 രൂപയും ഫലകവുമാണ് അവാർഡ്. കെ.കെ. രാമചന്ദ്രൻ എംഎൽഎ അവാർഡ്‌ നൽകി ചടങ്ങ് ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട്  വി.എസ്. പ്രിൻസ് മുഖ്യാതിഥിയായിരുന്നു. ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട്  ടി.എസ്. ബൈജു അദ്ധ്യക്ഷനായിരുന്നു. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ഷീല മനോഹരൻ, ഗ്രാമപഞ്ചായത്ത് വൈസ്പ്രസിഡണ്ട്  രാജലക്ഷ്മി റെനീഷ്, ജനപ്രതിനിധികളായ സജിൻ മേലേടത്ത്. ഭദ്രമനു, വി.ടി.  വിജയക്ഷ്മി, ബേബി മോഹൻദാസ്, ഷിൻഡ സനോജ്, നിഷ വേണു തുടങ്ങിയവർ പങ്കെടുത്തു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Amazon Deals today
Amazon Deals today
Lowest Price