കെ സ്റ്റോർ പദ്ധതിയുടെ മുകുന്ദപുരം താലൂക്ക്തല ഉദ്ഘാടനം ചെങ്ങാലൂരിൽ നടന്നു


സംസ്ഥാന പൊതുവിതരണ വകുപ്പ് നടപ്പാക്കുന്ന കെ സ്റ്റോർ പദ്ധതിയുടെ മുകുന്ദപുരം താലൂക്ക്തല ഉദ്ഘാടനം ചെങ്ങാലൂരിൽ റേഷൻ കട പരിസരത്ത് കെ. കെ. രാമചന്ദ്രൻ എം.എൽ.എ നിർവഹിച്ചു. പുതുക്കാട് പഞ്ചായത്ത്‌ പ്രസിഡന്റ് കെ.എം. ബാബുരാജ് അധ്യക്ഷത വഹിച്ചു. കൊടകര ബ്ലോക്ക് പഞ്ചായത്ത്‌ പ്രസിഡന്റ് എം.ആർ. രഞ്ജിത്, ജില്ല പഞ്ചായത്ത്‌ അംഗം സരിത രാജേഷ്, ബ്ലോക്ക് പഞ്ചായത്ത്‌ അംഗങ്ങളായ അഡ്വ. അൽജോ പുളിക്കൻ,  സതി സുധീർ, പി, താലൂക്ക് സപ്ലൈ ഓഫിസർ ജെ. അനിൽ കുമാർ, പുതുക്കാട് റേഷനിങ് ഇൻസ്‌പെക്ടർ വി.ജി.  ബെനീജ്, പി.സി. സുബ്രൻ എന്നിവർ സംസാരിച്ചു.

Post a Comment

0 Comments