കോടന്നൂരിൽ യുവാവിനെ കൊലപ്പെടുത്തിയ കേസിൽ ഒരു പ്രതികൂടി അറസ്റ്റിൽ


കോടന്നൂരിൽ യുവാവിനെ ഹോക്കി സ്റ്റിക്ക് കൊണ്ട് തലയ്ക്കടിച്ച്  കൊലപ്പെടുത്തിയ കേസിൽ ഒരാളെ കൂടി ചേർപ്പ് പോലീസ് അറസ്റ്റ് ചെയ്തു.കോടന്നൂർ കൈലാത്ത് വീട്ടിൽ രാഹുൽ(28) ആണ് അറസ്റ്റിലായത്.കഴിഞ്ഞ ദിവസം അറസ്റ്റിലായ മൂന്ന് പ്രതികൾ ഉൾപ്പടെ നാല് പേരെ കോടതി റിമാൻഡ് ചെയ്തു.രാഹുലിൻ്റെ വീട്ടിലിരുന്ന് മദ്യപിച്ച ശേഷമാണ് മറ്റ് മൂന്ന്  പ്രതികൾ കൊലപാതകം നടത്തിയതെന്ന് പോലീസ് പറഞ്ഞു.വെങ്ങിണിശ്ശേരി ശിവപുരം ലക്ഷംവീട് കോളനിയിൽ കാരാട്ട് വീട്ടിൽ  മഹേഷ് (മനു-27) ആണ്   കൊല്ലപ്പെട്ടത്.കോടന്നൂർ കൊടപ്പുള്ളി വീട്ടിൽ മണികണ്ഠൻ,ബന്ധു പ്രണവ്,മാരാത്ത് വീട്ടിൽ ആഷിക്  എന്നിവരെ കഴിഞ്ഞ ദിവസം പോലീസ് അറസ്റ്റ് ചെയ്തിരുന്നു.ഞായറാഴ്ച രാത്രി പതിനൊന്നരയോടെ കോടന്നൂർ പെട്രോൾ പമ്പിന് സമീപമാണ് കൊലപാതകം നടന്നത്.വെങ്ങിണിശ്ശേരി ശിവപുരം ലക്ഷം വീട് കോളനിയിൽ ഉണ്ടായ തർക്കത്തിൻ്റെ തുടർച്ചായി ബൈക്കിൽ വരികയായിരുന്ന മഹേഷിനെ കോടന്നൂരിൽ തടഞ്ഞ് നിർത്തി പ്രതികൾ ആക്രമിക്കുകയായിരുന്നു.ഹോക്കി സ്റ്റിക്ക് കൊണ്ട് തലയ്ക്കടിയേറ്റ് മാരകമായി പരിക്കേറ്റ മഹേഷ് സംഭവ സ്ഥലത്ത് വെച്ച് മരിച്ചു.ചേർപ്പ് സി.ഐ. സി.വി.ലൈജു മോൻ്റെ നേതൃത്വത്തിൽ ആണ് കേസന്വേഷണം.

Post a Comment

0 Comments