Pudukad News
Pudukad News

കേരളത്തിൽ വരുംദിവസങ്ങളിൽ തീവ്രമഴക്ക് സാധ്യത


ബംഗാള്‍ ഉള്‍ക്കടലിനു പുറമേ അറബിക്കടലിലും ന്യൂനമർദം രൂപംകൊണ്ടതോടെ കേരളത്തിലും ലക്ഷദ്വീപിലും വരുംദിവസങ്ങളിലും തീവ്രമഴയ്ക്കു സാധ്യത.തെക്കൻ കേരളത്തില്‍ സ്ഥിതി ചെയ്തിരുന്ന ചക്രവാതച്ചുഴിയാണു ന്യൂനമർദമായത്. ഇതോടെ കാലവർഷം നേരത്തേയെത്താനും സാധ്യത തെളിഞ്ഞു.തീവ്രമഴയ്ക്കു സാധ്യതയുള്ളതിനാല്‍ പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളില്‍ ഇന്ന് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം, തൃശൂർ, പാലക്കാട് ജില്ലകളില്‍ യെലോ അലർട്ടുണ്ട്. ബംഗാള്‍ ഉള്‍ക്കടലിലെ ന്യൂനമർദം തീവ്രന്യൂനമർദമായി വടക്കുഭാഗത്തേക്കു നീങ്ങുകയാണ്. ഇത് ഒഡീഷ തീരത്തോടുചേർന്ന് ബംഗാള്‍ ഭാഗത്തേക്കു നീങ്ങി നാളെ ചുഴലിക്കാറ്റാകുമെന്നാണു പ്രവചനം.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Amazon Deals today
Amazon Deals today
Lowest Price