പുതുക്കാട് തീ പൊള്ളലേറ്റ് യുവാവ് മരിച്ചു


പുതുക്കാട് തീ പൊള്ളലേറ്റ് യുവാവ് മരിച്ചു.പുതുക്കാട് തെക്കെ തൊറവ് പാണങ്ങാടൻ വീട്ടിൽ 32 വയസുള്ള സ്റ്റൂവർട്ട് ആണ് മരിച്ചത്.ഞായറാഴ്ച പുലർച്ചെ രണ്ടരയോടെയാണ് സംഭവം.പുതുക്കാട് ആശുപത്രിക്ക് സമീപത്തുള്ള റോഡരികിലെ പറമ്പിലാണ് ഇയാളെ പൊള്ളലേറ്റ നിലയിൽ കണ്ടെത്തിയത്.
സംഭവമറിഞ്ഞെത്തിയ പുതുക്കാട് പോലീസ് സ്റ്റൂവർട്ടിനെ പുതുക്കാട് താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മണ്ണെണ്ണ ഒഴിച്ച് തീകൊളുത്തിയാതാകാമെന്നാണ് നിഗമനം.പുതുക്കാട് പോലീസ് മേൽനടപടികൾ സ്വീകരിച്ചു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ

Amazon Deals today

Lowest Price