പുത്തൂരിൽ ടിപ്പർ ഇടിച്ച് ബൈക്ക് യാത്രക്കാരൻ മരിച്ചു


പുത്തൂർ കേശവപടിക്ക് സമീപം ടിപ്പർ ലോറിയും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാരൻ മരിച്ചു.
പുത്തൂർ കല്ലുംക്കുന്ന് സ്വദേശി കള്ളാടത്തിൽ സിദീഷ് ബാബുവാണ് മരിച്ചത്. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ സിദീഷ് ബാബുവിനെ തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ടിപ്പർ ലോറി തെറ്റായ ദിശയിലാണ് വന്നതെന്നും അപകട ശേഷം ഡ്രൈവർ ഓടി രക്ഷപ്പെട്ടതായും ദൃക്സാക്ഷികൾ പറഞ്ഞു. ഒല്ലൂർ പോലീസ് മേൽനടപടികൾ സ്വീകരിച്ചു.

Post a Comment

0 Comments