Pudukad News
Pudukad News

യുവാവിനെ നടുറോഡില്‍ സംഘം ചേർന്ന് ആക്രമിച്ച സംഭവത്തിൽ നാല് പേർ അറസ്റ്റിൽ


കൈപ്പമംഗലം മൂന്നുപീടികയില്‍ യുവാവിനെ നടുറോഡില്‍ സംഘം ചേർന്ന് ആക്രമിച്ച സംഭവത്തിൽ നാല് പേരെ കയ്പമംഗലം പോലീസ് അറസ്റ്റ് ചെയ്തു. പെരിഞ്ഞനം സ്വദേശി കുഞ്ഞുമാക്കന്‍പുരക്കല്‍ ആദിത്യന്‍ (19), പെരിഞ്ഞനം പഞ്ചാരവളവ് സ്വദേശി ബ്ലാഹയില്‍ അതുല്‍കൃഷ്ണ (23) എന്നിവരും കൗമാരക്കാരായ മറ്റ് രണ്ട് പേരെയുമാണ് അറസ്റ്റ് ചെയ്തത്. വ്യാഴാഴ്ച രാത്രി ഏഴ് മണിയോടെയാണ് പെരിഞ്ഞനം സ്വദേശിയായ അശ്വിന് മര്‍ദ്ദനമേറ്റത്. കുറച്ചു ദിവസം മുമ്പ് അശ്വിന്റെ ഹെല്‍മറ്റ് സംഘത്തിലുള്ള ആരോ വാങ്ങിയിരുന്നു, തിരികെ കിട്ടാതായതോടെ മൊബൈല്‍ ഹെഡ് സെറ്റ് എടുത്തുകൊണ്ടുപോയതിനെ ചൊല്ലിയുള്ള തര്‍ക്കമാണ് മര്‍ദ്ദനത്തിലെത്തിയത്. മർദ്ദനം കണ്ട നാട്ടുകാർ ആണ് മൊബൈലിൽ ദൃശ്യങ്ങൾ പകർത്തിയത്. ഈ ദൃശ്യങ്ങൾ പുറത്തു വന്നത്. നാട്ടുകാർ ഇടപെട്ടാണ് യുവാക്കളെ രക്ഷപ്പെടുത്തിയത്. ദൃശ്യങ്ങൾ പുറത്ത് വന്നതോടെയാണ് കൈപ്പമംഗലം പോലീസ് അന്വേഷണം തുടങ്ങിയത്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Amazon Deals today
Amazon Deals today
Lowest Price