ചെസ് ടൂർണമെന്റ് ചരിത്രത്തിൽ അഭിമാന നേട്ടവുമായി ഇന്ത്യൻ താരം


ചെസ് ടൂർണമെന്റ് ചരിത്രത്തിൽ അഭിമാന നേട്ടവുമായി ഇന്ത്യൻ താരം. ഫിഡെ കാൻഡിഡേറ്റസ് ചെസ് ടൂർണമെന്റിൽ ഇന്ത്യയുടെ ഡി ഗുകേഷ് ചാമ്പ്യൻ. 9 പോയിന്റുമായി മുന്നിലെത്തിയാണ് ഗുകേഷ് ടൂർണമെന്റിലും ചെസ് ചരിത്രത്തിലും നേട്ടം കൈവരിച്ചത്.ടൊറൻ്റോയിൽ നടന്ന അവസാന റൗണ്ട് മത്സരത്തിൽ ലോക മൂന്നാം നമ്പർ താരം അമേരിക്കയുടെ ഹിക്കാരു നക്കാമുറയെ സമനിലയിൽ തളച്ചാണ് ഗുകേഷ് ഈ നേട്ടം സ്വന്തമാക്കിയത്. ടൂർണമെന്റ് ജയത്തോടെ ഡി ഗുകേഷ് ലോകചെസ്സ് ചാമ്പ്യൻഷിപ്പിൽ നിലവിലെ ചാമ്പ്യനെ നേരിടാനുള്ള യോഗ്യത നേടി. കാൻഡിഡേറ്റ്സ് ടൂർണമെന്റ് ജയിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ കളിക്കാരനാണ് ഇപ്പോൾ 17 കാരനായ ഗുകേഷ്. അതേസമയം, 2014ൽ വിശ്വനാഥൻ ആനന്ദിന് ശേഷം കാൻഡിഡേറ്റസ് ടൂർണമെന്റ് ജയിക്കുന്ന ആദ്യ ഇന്ത്യൻ താരമാണ് ഗുകേഷ്. ചരിത്ര നേട്ടത്തിൽ താരത്തെ അഭിനന്ദിച്ച് വിശ്വനാഥൻ ആനന്ദ് രംഗത്തെത്തി. ഗുകേഷിന്റെ നേട്ടത്തിൽ വ്യക്തിപരമായി ഏറെ സന്തോഷമെന്ന് ആനന്ദ് ‘എക്‌സിൽ’ പങ്കുവെച്ച പോസ്റ്റിൽ കുറിച്ചു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ

Amazon Deals today

Lowest Price