തൃശൂരിൽ ടി.ടി.ഇയെ ട്രെയിനിൽ നിന്ന് തള്ളിയിട്ട് കൊലപ്പെടുത്തി


​ശൂരിൽ ട്രെയിൻ ടിക്കറ്റ് എക്സാമിനറിനെ (ടി.ടി.ഇ) ട്രെയിനിൽ നിന്ന് തള്ളിയിട്ട് കൊലപ്പെടുത്തി.ടി.ടി.ഇ കെ വിനോദാണ് മരണപ്പെട്ടത്. തൃശൂർ വെളപ്പായയിൽ ആണ് സംഭവം. ടിക്കറ്റ് ചോദിച്ചതുമായ തർക്കമാണ് കാരണം. പ്രതിയായ ഇതര സംസ്ഥാന തൊഴിലാളിയെ റെയിൽവെ പോലീസ് പിടികൂടി.  ടിക്കറ്റ് ചോദിച്ചതിന്റെ പകയില്‍ അതിഥി തൊഴിലാളിയായ യാത്രക്കാരന്‍ ട്രെയിനില്‍ നിന്ന് തള്ളിയിടുകയായിരുന്നു. വീഴ്ചയില്‍ തലയിടിച്ചാണ് മരണമെന്നാണ് പ്രാഥമിക നിഗമനം. ചൊവ്വാഴ്ച വൈകീട്ടോടെ എറണാകുളം-പാട്‌ന ട്രെയിനിലാണ് സംഭവം.മൃതദേഹം തൃശൂര്‍ ഗവ. മെഡിക്കല്‍ കോളജില്‍ സൂക്ഷിച്ചിരിക്കുകയാണ്. പ്രതിപാലക്കാട് റയില്‍വെ പൊലീസിന്റെ കസ്റ്റഡിയിലാണ്.

Post a Comment

0 Comments