പേരാമ്പ്ര ഗുരുചൈതന്യമഠത്തില്‍ ശ്രീനാരായണ കണ്‍വെന്‍ഷന്‍ ആരംഭിച്ചു


കൊടകര പേരാമ്പ്ര ഗുരുചൈതന്യമഠത്തില്‍ ശ്രീനാരായണ കണ്‍വെന്‍ഷന്‍ ആരംഭിച്ചു.സ്വാമി സച്ചിദാനന്ദ ഉദ്ഘാടനം ചെയ്തു.  
സ്വാമി ദേവ ചൈതന്യാനന്ദ സരസ്വതി വൈദിക കര്‍മ്മങ്ങള്‍ക്ക് കാര്‍മ്മികത്വം വഹിച്ചു. രാജിചിന്മയന്‍ ഗുരുദേവ വിഗ്രഹത്തിന് മുഖച്ചാര്‍ത്ത് സമര്‍പ്പിച്ചു. സ്വാഗത സംഘം ചെയര്‍മാന്‍ എ.കെ സുഗതന്‍ അധ്യക്ഷനായി.സ്വാമി ദേവചൈതന്യാനന്ദ സരസ്വതി അനുഗ്രഹ പ്രഭാഷണം നടത്തി.വി.ഡി. ജയപാല്‍, കൃഷ്ണന്‍കുട്ടി പുളിക്കല്‍, നരേന്ദ്രന്‍ നെല്ലായി, രാജി ചിന്മയന്‍ തുടങ്ങിയവര്‍ സംസാരിച്ചു ഗുരുദേവ ജീവിതത്തെയും ദര്‍ശനത്തെയും അടിസ്ഥാനമാക്കി വിവിധ സാഹിത്യ കലാ മത്സരങ്ങള്‍ നടന്നു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍