മൂർക്കനാട് ഉത്സവത്തിനിടെ കുത്തേറ്റ് യുവാവ് മരിച്ചു. അഞ്ച് പേർക്ക് ഗുരുതര പരിക്ക്. വെളത്തൂർ മനക്കൊടി സ്വദേശി ചുള്ളിപറമ്പിൽ വീട്ടിൽ സുഭാഷ് ചന്ദ്രബോസിൻ്റെ മകൻ അക്ഷയ് (21) ആണ് മരിച്ചത്.
ബുധനാഴ്ച വൈകിട്ട് 7 മണിയോടെയാണ് സംഭവം. ആനന്ദപുരം സ്വദേശി കൊല്ലപറമ്പിൽ ഷിജുവിൻ്റെ മകൻ സഹിൽ, മൂർക്കനാട് സ്വദേശി കരിക്കപറമ്പിൽ പ്രജിത്ത്, കൊടകര സ്വദേശി മഞ്ചേരി വീട്ടിൽ മനോജ്, ആനന്ദപുരം സ്വദേശി പൊന്നിയത്ത് വീട്ടിൽ സന്തോഷ്, തൊട്ടിപ്പാൾ സ്വദേശി നെടുമ്പാൾ വീട്ടിൽ നിഖിൽ എന്നിവർക്കാണ് പരിക്കേറ്റത്.
ഇരിങ്ങാലക്കുട ഡിവൈഎസ്പി കുഞ്ഞിമൊയ്തിൻ്റെ നേതൃത്വത്തിലുള്ള സംഘം സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.
0 Comments