മറ്റത്തൂര്‍ ഇറിഗേഷന്‍ കനാലിനു കുറുകെ കടമ്പോട് പ്രദേശത്ത് നിര്‍മിച്ചിട്ടുള്ള കോണ്‍ക്രീറ്റ് നടപ്പാലം അപകടാവസ്ഥയിലായി




മറ്റത്തൂര്‍ ഇറിഗേഷന്‍ കനാലിനു കുറുകെ കടമ്പോട് പ്രദേശത്ത് നിര്‍മിച്ചിട്ടുള്ള കോണ്‍ക്രീറ്റ് നടപ്പാലം അപകടാവസ്ഥയിലായി. പാലത്തെ താങ്ങിനിര്‍ത്തുന്ന കരിങ്കല്‍കെട്ട് തകര്‍ന്നതിനെ തുടര്‍ന്നാണ് പാലം ദുര്‍ബലാവസ്ഥയിലായത്.
.ചാലക്കുടി ഇറിഗേഷന്‍ പദ്ധതിയിലെ വലതുകര മെയിന്‍കനാലിന്റെ ശാഖയായ മറ്റത്തൂര്‍ ഇറിഗേഷന്‍ കനാലിന്റെ കുറുകെയാണ് കോണ്‍ക്രീറ്റ് നടപ്പാലമുള്ളത്. പ്രദേശവാസികള്‍ക്ക് കനാല്‍മുറിച്ചുകടക്കാനായി നിര്‍മിക്കപ്പെട്ടതാണ് പാലം. 1956ല്‍ മറ്റത്തൂര്‍ കനാല്‍ പണികഴിപ്പിച്ചപ്പോഴാണ് പാലവും നിര്‍മിച്ചത്. മാരാങ്കോട് മുതല്‍ മറ്റത്തൂര്‍ പടിഞ്ഞാറ്റുമുറി വരെ 19 കിലോമീറ്ററോളം നീളമുള്ള മറ്റത്തൂര്‍ കനാലിനു കുറുകെ ഇത്തരത്തിലുള്ള പത്തിലേറെ നടപ്പാലങ്ങള്‍ ഉണ്ട്. കടമ്പോടുള്ള കോണ്‍ക്രീറ്റ് നടപ്പാലത്തിന്റെ ഒരു ഭാഗത്തുള്ള കരിങ്കല്‍കെട്ട് തകര്‍ന്നത് സമീപത്തെ വീടുകള്‍ക്കും ഭീഷണിയായിട്ടുണ്ട്. കരിങ്കല്‍കെട്ട് തകര്‍ന്നതോടെ ബണ്ട് ദുര്‍ബലമായി ഇടിയാന്‍ സാധ്യതയുള്ളതാണ് സമീപവാസികലെ ആശങ്കയിലാക്കുന്നത്. മഴക്കാലത്ത് നിറഞ്ഞൊഴുകുന്ന കനാലിന്റെ ബണ്ട് ദുര്‍ബലമായ ഭാഗത്ത് പൊട്ടാനിട വന്നാല്‍ വെള്ളം വീടുകളിലേക്ക് കുത്തിയൊഴുകി നാശനഷ്ടങ്ങള്‍ സംഭവിക്കുമെന്നാണ് കനാലോരത്തുള്ള കുടുംബങ്ങളുടെ ആശങ്ക.

Post a Comment

0 Comments