ഫിറ്റ്നസ് ടെസ്റ്റ് പാസായി;തൃശൂർ പൂരത്തിന് തെച്ചിക്കോട്ടുക്കാവ് രാമചന്ദ്രൻ തിടമ്പേറ്റും


തൃശൂർ പൂരത്തിന് തെച്ചിക്കോട്ടുക്കാവ് രാമചന്ദ്രനെ എഴുന്നള്ളിപ്പിക്കാൻ അനുമതി. ഹൈക്കോടതിയാണ് അനുമതി നൽകിയത്. ഫിറ്റ്നസ് ടെസ്റ്റ് പാസാക്കിയതിന് പിന്നാലെയാണ് ഹൈക്കോടതിയുടെ നടപടി.രാമചന്ദ്രൻ നാളെ നെയ്തല കാവിലമ്മയുടെ തിടമ്പേറ്റും. ആന ഉടമകളുടെ സമ്മർദത്തിനു വഴങ്ങിയാണ് രാമനെ പൂരത്തിൽ പങ്കെടുപ്പിക്കാനുള്ള വഴിതുറന്നത്. വെറ്റിനറി ഡോക്ടർമാരുടെ നേതൃത്വത്തിലുള്ള സംഘം രാമചന്ദ്രനെ പരിശോധിച്ചിട്ടാണ് ഫിറ്റ്നസ് സർട്ടിഫിക്കറ്റ് നൽകിയത്.

Post a Comment

0 Comments