വെള്ളിക്കുളങ്ങര കാരിക്കടവിൽ കാട്ടാന ആക്രമണത്തിൽ യുവതിക്ക് പരിക്ക്


വെള്ളിക്കുളങ്ങര കാരിക്കടവില്‍ കാട്ടാനയുടെ ആക്രമണത്തില്‍ ആദിവാസി യുവതിക്ക് പരിക്ക്. വെള്ളിക്കുളങ്ങര കാരിക്കടവ് ആദിവാസി കോളനിയിലെ ആശവര്‍ക്കര്‍ 32 വയസുള്ള ബീനക്കാണ് കാട്ടാനയുടെ ആക്രമണത്തില്‍ പരിക്കേറ്റത്.ഇന്നു രാവിലെ എട്ടരയോടെ മറ്റത്തൂര്‍ ആരോഗ്യ കേന്ദ്രത്തിലേക്ക് ജോലിക്കായി ഭര്‍ത്താവ് രതീഷിനൊപ്പം ബൈക്കില്‍ വരുന്നതിനിടെ ഹാരിസൺ എസ്‌റ്റേറ്റിലെ കാരിക്കടവ് പാല്‍പ്പുരക്ക് സമീപത്തുവെച്ച്‌ കാട്ടാന ആക്രമിക്കുകയായിരുന്നു. തുമ്ബികൈ കൊണ്ടുള്ള അടിയേറ്റാണ് ബീനക്ക് പരിക്കേറ്റത്.പരിക്ക് സാരമുള്ളതല്ല. ബീനയെ ആദ്യം വെള്ളിക്കുളങ്ങരയിലെ സ്വകാര്യ ആശുപത്രിയിലും തുടര്‍ന്ന് ചാലക്കുടിയിലെ ഗവ. താലൂക്ക് ആശുപത്രിലും പ്രവേശിപ്പിച്ചു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ

Amazon Deals today

Lowest Price