കരുവന്നൂർ കേസിൽ കണ്ടുകെട്ടിയ തുക നിക്ഷേപകർക്ക് നൽകാമെന്ന് ഇഡി


കരുവന്നൂർ കേസിൽ നിക്ഷേപകർക്ക് പണം നൽകാൻ പുതിയ നിർദേശവുമായി ഇഡി. പ്രതികളിൽ നിന്ന് കണ്ടുകെട്ടിയ തുക നിക്ഷേപകർക്ക് നൽകാമെന്ന് ഇഡി അറിയിച്ചു. കരുവന്നൂർ ബാങ്കിന്  ഇതിനുള്ള നടപടി സ്വീകരിക്കാം. പിഎംഎൽഎ നിയമത്തിലെ പുതിയ ഭേദഗതിയിൽ ഇക്കാര്യം അനുവദിക്കുന്നുണ്ടെന്ന് കൊച്ചിയിലെ പിഎംഎൽഎ കോടതിയെയാണ് ഇഡി അറിയിച്ചത്. ബാങ്കിൽ നിക്ഷേപിച്ച 33 ലക്ഷം രൂപ  തിരികെ കിട്ടാൻ നടപടി ആവശ്യപ്പെട്ട്  നിക്ഷേപകൻ സമർപ്പിച്ച ഹർജിയിൽ ആണ് ഇഡി സത്യവാങ്മൂലം നൽകിയത്. കേസിൽ 54 പ്രതികളുടെ 108 കോടിയുടെ ബാങ്ക് അക്കൗണ്ടും സ്വത്തുക്കളും ആണ്  ഇഡി ഇതുവരെ കണ്ടുകിട്ടിയിട്ടുള്ളത്. ഈ നടപടി അഡ്ജ്യൂക്കേറ്റിംഗ് അതോറിറ്റിയും അംഗീകരിച്ചിരുന്നു.

Post a Comment

0 Comments