വാക്ക് ഇന്‍ ഇന്റര്‍വ്യൂ 18ന്
ഇ ഹെല്‍ത്ത് കേരള പ്രോജക്ടില്‍ ദിവസവേതന അടിസ്ഥാനത്തില്‍ ഒഴിവുള്ള അഡ്മിന്‍ അസിസ്റ്റന്റ്/ ഫിനാന്‍സ് അസിസ്റ്റന്റ് തസ്തികയിലേക്ക് മാര്‍ച്ച് 18ന് രാവലെ 11 മുതല്‍ ഉച്ചയ്ക്ക് രണ്ടുവരെ വാക്ക് ഇന്‍ ഇന്റര്‍വ്യൂ നടത്തും.
യോഗ്യരായ ഉദ്യോഗാര്‍ഥികള്‍ അസല്‍ സര്‍ട്ടിഫിക്കറ്റ് സഹിതം Director of Health Service, (General Hospital Junction, Thiruvananthapuram) ല്‍ പ്രവര്‍ത്തിക്കുന്ന eHealth Kerala/State Digital Health Mission, ഓഫീസില്‍ നേരിച്ച് ഹാജരാകണം. വിശദ വിവരങ്ങള്‍ക്ക് www.arogyakeralam.gov.in / www.ehealth.kerala.gov.in .
ലൈഫ്ഗാര്‍ഡ് കം സ്വിമ്മിംഗ് ഇന്‍സ്ട്രക്ടര്‍ നിയമനം
പെരിഞ്ഞനം ഗ്രാമ പഞ്ചായത്തിലെ മതിലകം ബ്ലോക്ക് പഞ്ചായത്ത് നീന്തല്‍ പരിശീലന കേന്ദ്രത്തിലേക്ക് പരിചയ സമ്പന്നരായ ലൈഫ് ഗാര്‍ഡ് കം സ്വിമ്മിംഗ് ഇന്‍സ്ട്രക്ടറുടെ സേവനം ആവശ്യമുണ്ട്. താല്‍പര്യമുള്ളവര്‍ മാര്‍ച്ച് 18 ന് വൈകീട്ട് അഞ്ച് മണിക്ക് മുമ്പ് മതിലകം ബ്ലോക്ക് പഞ്ചായത്ത് ഓഫീസില്‍ നേരിട്ടോ തപാല്‍ മുഖേനയോ അപേക്ഷ സമര്‍പ്പിക്കണം. യോഗ്യത അംഗീകൃത ലൈഫ് സേവിംഗ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാണ്. സായ് നടത്തിയ 6 ആഴ്ചത്തെ സര്‍ട്ടിഫിക്കറ്റ് കോഴ്സ് എ എസ് സി എ ലെവല്‍ / 1/ലെവല്‍ - 2 സര്‍ട്ടിഫിക്കറ്റ് എന്നിവ അഭികാമ്യം. നീന്തല്‍ക്കുള പരിപാലനത്തില്‍ പ്രാവീണ്യമുള്ളവര്‍ക്ക് മുന്‍ഗണന ലഭിക്കും. ഫോണ്‍: 0480 2850260.
ചാര്‍ട്ടേഡ് അക്കൗണ്ടന്റ് നിയമനം
എറണാകുളം ജില്ലയില്‍ മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി ഗ്രാമ, ബ്ലോക്ക്, ജില്ലാ ഓഫീസുകളുടെ 2023-24 സാമ്പത്തിക വര്‍ഷത്തെ വാര്‍ഷിക വരവ്- ചെലവ് കണക്കുകള്‍, എം.ഐ.എസ് (മാനേജ്മന്റ് ഇന്‍ഫര്‍മേഷന്‍ സിസ്റ്റം) പ്രകാരവുമുള്ള വരവ്- ചെലവ് കണക്കുകള്‍ എന്നിവ ഓഡിറ്റ് നടത്തുന്നതിനായി നിയമാനുസൃത യോഗ്യതയും പരിചയവും ഉള്ള ചാര്‍ട്ടേഡ് അക്കൗണ്ടന്റുമാരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു.
മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെ ഓഡിറ്റ് ചെയ്ത് പരിചയമുള്ളവര്‍ക്ക് മുന്‍ഗണന. അപേക്ഷകള്‍ നേരിട്ടോ തപാല്‍ മുഖാന്തരമോ ജോയിന്റ് പ്രോഗ്രാം കോഓഡിനേറ്റര്‍, മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി, സിവില്‍ സ്റ്റേഷന്‍, മൂന്നാംനില, കാക്കനാട്, എറണാകുളം-682030 എന്ന വിലാസത്തില്‍ നല്‍കേണ്ടതാണ്. അപേക്ഷ ലഭിക്കേണ്ട അവസാന തീയതി മാര്‍ച്ച് 23. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍ നമ്പര്‍ 0484-2421355.
തപാല്‍ വകുപ്പില്‍ ഇന്‍ഷൂറന്‍സ് ഏജന്റ് /ഫീല്‍ഡ് ഓഫീസര്‍ നിയമനം
മഞ്ചേരി പോസ്റ്റല്‍ ഡിവിഷനില്‍ പോസ്റ്റല്‍ ലൈഫ് ഇന്‍ഷൂറന്‍സ്, റൂറല്‍ പോസ്റ്റല്‍ ലൈഫ് ഇന്‍ഷൂറന്‍സ് എന്നിവയുടെ വിപണനത്തിനായി കമ്മീഷന്‍ വ്യവസ്ഥയില്‍ ഡയറക്റ്റ് ഏജന്റുമാരെയും ഫില്‍ഡ് ഓഫീസര്‍മാരെയും നിയമിക്കുന്നു. അപേക്ഷകര്‍ പത്താം ക്ലാസ് പാസ്സായിരിക്കണം. 18 വയസ്സ് പൂര്‍ത്തിയായ സ്വയം തൊഴില്‍ ചെയ്യുന്നവര്‍, തൊഴില്‍ രഹിതര്‍, കുടുംബശ്രീ പ്രവര്‍ത്തകര്‍, അങ്കണവാടി ജീവനക്കാര്‍, ജനപ്രതിനിധികള്‍ എന്നിവരെ ഡയറക്റ്റ് ഏജന്റായും കേന്ദ്ര/ സംസഥാന സര്‍ക്കാര്‍ സര്‍വ്വീസില്‍ നിന്നും വിരമിച്ചവരെ ഫീല്‍ഡ് ഓഫീസറായുമാണ് നിയമിക്കുക. ഡിസ്ചാര്‍ജ് ചെയ്യപ്പെട്ട ജി.ഡി.എസിനും ഫീല്‍ഡ് ഓഫീസറായി അപേക്ഷിക്കാവുന്നതാണ്. വയസ്സ്, യോഗ്യത, മുന്‍ പരിചയം എന്നിവ തെളിയിക്കുന്ന രേഖകളുടെ കോപ്പി, രണ്ട് പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോ എന്നിവ സഹിതം മൊബൈല്‍ നമ്പറുള്‍പ്പെടെ സൂപ്രണ്ട് ഓഫ് പോസ്റ്റാഫീസ്, മഞ്ചേരി പോസ്റ്റല്‍ ഡിവിഷന്‍, മഞ്ചേരി-676121 എന്ന വിലാസത്തില്‍ മാര്‍ച്ച് 31നകം അപേക്ഷ സമര്‍പ്പിക്കണം. അപേക്ഷകര്‍ മലപ്പുറം ജില്ലയില്‍ സ്ഥിര താമസക്കാരായിരിക്കണം. അഭിമുഖ തിയ്യതി അപേക്ഷകരെ നേരിട്ട് അറിയിക്കും. വിവരങ്ങള്‍ക്ക് 8907264209.
ഡ്രൈവര്‍ കം സെക്യൂരിറ്റി ഗാര്‍ഡ്
തൃപ്പൂണിത്തുറ ഗവ ആയൂര്‍വേദ ആശുപത്രിയില്‍ ഒഴിവുള്ള ഡ്രൈവര്‍ കം സെക്യൂരിറ്റി ഗാര്‍ഡ് തസ്തികയിലേക്ക് താത്കാലിക നിയമനം നടത്തുന്നു.
ആശുപത്രി വികസന സൊസൈറ്റിയുടെ കീഴില്‍ 580 രൂപ ദിവസ വേതനാടിസ്ഥാനത്തിലാണ് നിയമനം . യോഗ്യത : പ്രായം അമ്പത് വയസ്സില്‍ താഴെ ആയിരിക്കണം, കാഴ്ച തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ്, പോലീസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ്, ഹെവി വാഹനങ്ങളായ ബസ്, ടാങ്കര്‍ ലോറി മുതലായവ ഓടിക്കുന്നതിനുള്ള ലൈസന്‍സ്, ബാഡ്ജ് എന്നിവയുടെ ഒറിജിനല്‍ ഹെവി വാഹനങ്ങള്‍ ഓടിച്ചതിന്റെ പ്രവൃത്തി പരിചയ സര്‍ട്ടിഫിക്കറ്റ് എന്നിവ ഹാജരാക്കണം.01.01.24 നു 50 വയസ്സ് പൂര്‍ത്തിയായവര്‍ അപേക്ഷിക്കേണ്ടതില്ല.
താത്പര്യമുള്ള ഉദ്യോഗാര്‍ഥികള്‍ ബയോഡാറ്റ, വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന ഒറിജിനല്‍ സര്‍ട്ടിഫിക്കറ്റുകളുമായി മാര്‍ച്ച് 26 ഉച്ചക്ക് 2.30 ന് തൃപ്പൂണിത്തുറ ആയൂര്‍വേദ കോളേജ് ആശുപത്രി ഓഫീസില്‍ നേരിട്ട് ഹാജരാകണം. കൂടുതല്‍ വിവരങ്ങള്‍ പ്രവൃത്തി സമയങ്ങളില്‍ 0484 2777489 എന്ന നമ്പറിലോ ആശുപത്രി ഓഫീസില്‍ നിന്നു നേരിട്ടോ അറിയാം.
ഐ.ഇ.സി ഇന്റേണ്‍ നിയമനം
ശുചിത്വമിഷന് കീഴില്‍ ഐ.ഇ.സി ഇന്റേണ്‍സിനെ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. ഏതെങ്കിലും വിഷയത്തില്‍ ബിരുദം, ജേര്‍ണലിസം, മാസ് കമ്മ്യൂണിക്കേഷന്‍, പബ്ലിക് റിലേഷന്‍സ്, സോഷ്യല്‍ വര്‍ക്ക് വിഷയങ്ങളില്‍ ഡിപ്ലോമ, ബിരുദം, ബിരുദാനന്തരബിരുദ യോഗ്യതയുള്ളവര്‍ മാര്‍ച്ച് 19 നകം wnd.sm@kerala.gov.in ല്‍ അപേക്ഷിക്കണം. ഫോണ്‍: 04936 203223.
സര്‍ക്കാര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ഇന്റര്‍വ്യൂ
എറണാകുളം സര്‍ക്കാര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ മെഡിസെപ് പദ്ധതിക്ക് കീഴില്‍ സി-ആം ടെക്നീഷ്യന്‍ തസ്തികയിലേക്ക് ദിവസ വേതനാടിസ്ഥാനത്തില്‍ താത്കാലിക നിയമനം നടത്തുന്നു. യോഗ്യത: പ്രീ-ഡിഗ്രി അല്ലെങ്കില്‍ പ്ലസ് ടു അല്ലെങ്കില്‍ സയന്‍സ് വിഷയത്തില്‍ തത്തുല്യമായ കോഴ്‌സില്‍ വിജയിക്കുക. കേരളത്തിലെ മെഡിക്കല്‍ കോളേജുകളില്‍ നിന്ന് റേഡിയോളജിക്കല്‍ ടെക്‌നോളജിയില്‍ ഡിപ്ലോമ (രണ്ട് വര്‍ഷത്തെ കോഴ്‌സ്) അല്ലെങ്കില്‍ അതിന് തത്തുല്യമായത്. കേരള പാരാമെഡിക്കല്‍ കൗണ്‍സില്‍ രജിസ്ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ്. പ്രായപരിധി 01.01.2024 ന് 18-36. താത്പര്യമുള്ളവര്‍ യോഗ്യത, വയസ്, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന അസല്‍ സര്‍ട്ടിഫിക്കറ്റും, പകര്‍പ്പും സഹിതം ഏപ്രില്‍ 2 ന് എറണാകുളം സര്‍ക്കാര്‍ മെഡിക്കല്‍ കോളേജിലെ അഡ്മിനിസ്ട്രേറ്റിവ് ബ്ലോക്കിലെ സി.സി.എം ഹാളില്‍ രാവിലെ 11:30 ന് നടക്കുന്ന എഴുത്തു പരീക്ഷയിലും തുടര്‍ന്ന് നടക്കുന്ന ഇന്റര്‍വ്യൂവിലും പങ്കെടുക്കാം. രജിസ്ട്രേഷന്‍ അന്നേദിവസം രാവിലെ 10.30 മുതല്‍ 11.30 വരെ മാത്രമായിരിക്കും.
ഗവ. ആയൂര്‍വേദ കോളേജ് ആശുപത്രിയില്‍ താത്കാലിക നിയമനം
തൃപ്പൂണിത്തുറ ഗവ. ആയൂര്‍വേദ കോളേജ് ആശുപത്രിയില്‍ ആശുപത്രി വികസന സൊസൈറ്റിയുടെ കീഴില്‍ ഒഴിവുള്ള ക്ലീനിങ് / മള്‍ട്ടി പര്‍പ്പസ് വര്‍ക്കര്‍ (എല്‍ ജി എസ്) സ്റ്റാഫ് തസ്തികയിലേക്ക് 510 രൂപ ദിവസ വേതനാടിസ്ഥാനത്തില്‍ താത്കാലികമായി നിയമനം നടത്തുന്നു. യോഗ്യത:
പ്രായം അമ്പത് വയസ്സില്‍ താഴെ ആയിരിക്കണം, പത്താം ക്ലാസ് വിദ്യാഭ്യാസം ഉണ്ടായിരിക്കണം. 01.01.24 നു 50 വയസ്സ് പൂര്‍ത്തിയായവര്‍ അപേക്ഷിക്കേണ്ടതില്ല. താത്പര്യമുള്ള ഉദ്യോഗാര്‍ഥികള്‍ ബയോഡാറ്റ, വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന ഒറിജിനല്‍ സര്‍ട്ടിഫിക്കറ്റുകളുമായി ഏപ്രില്‍ 17 രാവിലെ 11 ന് തൃപ്പൂണിത്തുറ ആയൂര്‍വേദ കോളേജ് ആശുപത്രി ഓഫീസില്‍ നേരിട്ട് ഹാജരാകണം. കൂടുതല്‍ വിവരങ്ങള്‍ പ്രവൃത്തി സമയങ്ങളില്‍ 04842777489, 048427776043 എന്ന നമ്പറിലോ ആശുപത്രി ഓഫീസില്‍ നിന്നു നേരിട്ടോ അറിയാം.
0 Comments