ലോക്സഭാ തിരഞ്ഞെടുപ്പ് ഏഴ് ഘട്ടങ്ങളായി;തീയതി അടുത്ത ആഴ്ച പ്രഖ്യാപിക്കും


2024 ലോക്സഭാ തിരഞ്ഞെടുപ്പ് തീയതി അടുത്ത ആഴ്ച പ്രഖ്യാപിച്ചേക്കും.പതിനാലിനോ പതിനഞ്ചിനോ തീയതി പ്രഖ്യാപിക്കും എന്നാണ് പ്രതീക്ഷിക്കുന്നത്. 2019 ലേതിന് സമാനമായി ഏഴ് ഘട്ടങ്ങളായായിരിക്കും വോട്ടെടുപ്പ്. ആദ്യ ഘട്ടം ഏപ്രില്‍ രണ്ടാം വാരമായിരിക്കുമെന്ന് ദേശീയ ന്യൂസ് ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്തു. ഈ സാഹചര്യത്തില്‍ മാര്‍ച്ച് 14 മുതല്‍ പെരുമാറ്റച്ചട്ടം നിലവില്‍ വരും. അതുവരെയുള്ള തീയതികളില്‍ പ്രധാനമന്ത്രിയുടെ ഔദ്യോഗിക പരിപാടികള്‍ ലിസ്റ്റ് ചെയ്തിട്ടുണ്ട്.ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസര്‍മാര്‍ക്ക് അയച്ച സര്‍ക്കുലറില്‍ ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ തീയതി 2024 ഏപ്രില്‍ 16 ആണെന്ന് സൂചിപ്പിച്ചിരുന്നു. എന്നാലിത് തെരഞ്ഞെടുപ്പ് തീയതി അല്ലെന്നും തെരഞ്ഞെടുപ്പ് പ്ലാനിംഗിനും റഫറന്‍സിനും തയ്യാറാകുന്നതിനും വേണ്ടി നല്‍കിയ തീയതിയാണെന്ന് പിന്നീട് ചീഫ് ഇലക്ടറല്‍ ഓഫീസര്‍ സര്‍ക്കുലറിലൂടെ വ്യക്തമാക്കി.ഉദ്യോഗസ്ഥര്‍ക്ക് പ്രവര്‍ത്തനങ്ങള്‍ ആസൂത്രണം ചെയ്യുന്നതിനുള്ള 'റഫറന്‍സിനായി' മാത്രമാണ് തീയതി ഏപ്രില്‍ 16 എന്ന് നല്‍കിയിരിക്കുന്നതെന്നും ചീഫ് ഇലക്ടറല്‍ ഓഫീസിന്റെ ഔദ്യോഗിക എക്സ് ഹാന്‍ഡില്‍ പങ്കുവച്ച പോസ്റ്റില്‍ പറഞ്ഞു. ഈ തീയതിയില്‍ വലിയ മാറ്റങ്ങള്‍ക്ക് സാധ്യതയില്ലെന്നാണ് സൂചന.

Post a Comment

0 Comments