Pudukad News
Pudukad News

തൃശൂരിൽ ഒരു കുടുംബത്തിലെ മൂന്ന് പേരെ മരിച്ച നിലയിൽ കണ്ടെത്തി


തൃശൂരിൽ ഒൻപത് വയസുകാരനും ദമ്പതികളും വീട്ടിൽ മരിച്ച നിലയിൽ. അടാട്ട് മാടശേരി വീട്ടിൽ സുമേഷ് (35), ഭാര്യ സംഗീത (33), മകൻ ഹരിൻ (ഒൻപത്) എന്നിവരെയാണ് വീട്ടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. മകനെ താഴെ മുറിയിലും സുമേഷിനെയും ഭാര്യ സംഗീതയും മുകൾ നിലയിലെ മുറിയിൽ തൂങ്ങി മരിച്ച നിലയിലുമായിരുന്നു. രാവിലെ വീടിന് പുറത്ത് ആരെയും കാണാതിരുന്നതിനാൽ അയൽക്കാർ അന്വേഷിക്കുകയായിരുന്നു. പേരമംഗലം പോലീസ് സ്ഥലത്തെത്തി.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Amazon Deals today
Amazon Deals today
Lowest Price