അളഗപ്പനഗർ കുടുംബാരോഗ്യ കേന്ദ്രത്തിന് പുതിയ ഒപി കെട്ടിടം - നിർമ്മാണ ഉദ്ഘാടനം മന്ത്രി വീണാ ജോർജ്ജ് ഓൺലൈനായി നിർവഹിച്ചു


May be an image of 8 people, people studying and text that says "കുടുംബാരോഗ്യ കേന്ദ്രം ഒ പി കെട്ടിടനിർമ്മാണ smo"


അളഗപ്പനഗർ കുടുംബാരോഗ്യ കേന്ദ്രത്തിൻ്റെ പുതിയ ഒ. പി. കെട്ടിടത്തിന്റെ നിർമ്മാണ ഉദ്ഘാടനം ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോർജ് ഓൺലൈനായി നിർവഹിച്ചു. കെ കെ രാമചന്ദ്രൻ എംഎൽഎ അധ്യക്ഷത വഹിച്ച് ശിലാഫലകം അനാച്ഛാദനം ചെയ്തു.
ആർദ്രം മിഷനിലൂടെ സംസ്ഥാനത്തേ ആരോഗ്യ കേന്ദ്രങ്ങളിൽ അടിസ്ഥാന സൗകര്യ വികസനത്തിൽ വലിയ മുന്നേറ്റമാണ് ഇക്കാലയളവിൽ ഉണ്ടായതെന്ന് മന്ത്രി പറഞ്ഞു. 2022-23 സാമ്പത്തിക വർഷത്തിലാണ് പദ്ധതിക്കായി തുക അനുവദിച്ചത്. രണ്ടു നിലകളിലായി ആധുനിക സൗകര്യങ്ങളോടെ രോഗി സൗഹൃദമായാണ് ഒ പി ബ്ലോക്ക് നിർമ്മിക്കുന്നത്. നാഷണൽ ഹെൽത്ത് മിഷൻ പ്രൊജക്‌ട് ഇംപ്ലിമെന്റേഷൻ പ്ലാനിൽ ഉൾപ്പെടുത്തിയ 1.43 കോടി രൂപയാണ് അളഗപ്പനഗർ കുടുംബാരോഗ്യ കേന്ദ്രത്തിൻ്റെ പുതിയ ഒ. പി. കെട്ടിട നിർമ്മാണത്തിനായി അനുവദിച്ചിരിക്കുന്നത്.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.എസ് പ്രിൻസ്, അളഗപ്പ നഗർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പ്രിൻസൺ തയ്യാലക്കൽ, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ രാജശ്രീ, ആരോഗ്യ കേരളം ജില്ലാ പ്രോഗ്രാം മാനേജർ ഡോ. സജീവ് കുമാർ പി, ആരോഗ്യ വിഭാഗം ജില്ലാ മെഡിക്കൽ ഓഫീസർ ടി.പി ശ്രീദേവി, കൊടകര ബ്ലോക്ക് മെമ്പർ കെ എം ചന്ദ്രൻ, ടെസി വിൽസൺ, പഞ്ചായത്ത് സെക്രട്ടറി പി ബി സുഭാഷ്, രാഷ്ട്രീയകക്ഷി പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.
See translation

Like
Comment
Share

Post a Comment

0 Comments