തൃക്കൂർ പഞ്ചായത്തിലെ
കൊല്ലകുന്ന് എസ്.സി. കോളനി റോഡ്,വെള്ളാനിക്കോട് എളമന റോഡ് എന്നിവയുടെ ഉദ്ഘാടനം കെ.കെ.രാമചന്ദ്രൻ എംഎൽഎ നിർവ്വഹിച്ചു. കൊടകര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം.ആർ. രഞ്ജിത്ത് അധ്യക്ഷത വഹിച്ചു. തൃക്കൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സുന്ദരി മോഹൻദാസ്, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ മിന്നി ഡെന്നി, പോൾസൺ തെക്കുംപീടിക എന്നിവർ സംസാരിച്ചു.കൊടകര ബ്ലോക്ക് പഞ്ചായത്ത് ജനകീയ ആസൂത്രണ പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് റോഡുകൾ നിർമ്മിച്ചത്.
0 Comments