എണ്ണപ്പന തോട്ടത്തിൽ അവശനിലയിൽ കണ്ട കാട്ടാന ആരോഗ്യം വീണ്ടെടുത്തു


അതിരപ്പിള്ളി വനമേഖലയോട് ചേര്‍ന്ന തോട്ടത്തില്‍ അവശനിലയിൽ കണ്ട  കാട്ടാന ഗണപതി ആരോഗ്യനില വിണ്ടെടുത്തു. എണ്ണപനയുടെ  ഭാഗങ്ങൾ കഴിച്ചതിനെ തുടർന്ന് എരണ്ടക്കെട്ട് അനുഭവപ്പെടുകയായിരുന്നു. ആന വെള്ളവും ഭക്ഷണവും കഴിച്ചുതുടങ്ങി. അതിരപ്പിള്ളി പ്ലാന്റേഷന്‍ കോര്‍പ്പറേഷന്റെ എണ്ണപ്പന തോട്ടത്തിലാണ് അവശനിലയിലായ കൊമ്പനെ കണ്ടത്.  തൃശൂരില്‍ നിന്നും കോടനാടില്‍ നിന്നും വെറ്ററിനറി ഡോക്ടര്‍മാര്‍ സ്ഥലത്തെത്തിയിരുന്നു. വനംവകുപ്പ് ഉദ്യോഗസ്ഥരും ആനയെ നിരീക്ഷിക്കുന്നുണ്ട്.

Post a Comment

0 Comments