ആലുവ ശിവരാത്രി പ്രമാണിച്ച് ആലുവ ദേശത്തേക്ക് ഇന്ന് ഉച്ചമുതൽ പുതുക്കാട് കെഎസ്ആർടിസി സ്റ്റാൻ്റിൽ നിന്ന് സ്പെഷൽ സർവ്വീസ് നടത്തുമെന്ന് കെ എസ് ആർ ടി സി അധികൃതർ അറിയിച്ചതായി കെ കെ രാമചന്ദ്രൻ എംഎൽഎ പറഞ്ഞു. ഇതിനായി എട്ട് ബസ്സുകൾ പുതുക്കാട് ഡിപ്പോയിൽ ഒരുക്കിയിട്ടുണ്ട്. യാത്രക്കാർ വരുന്നതിന് അനുസരിച്ച് ഇടവിട്ട് സർവ്വീസ് നടത്തുമെന്ന് കെ എസ് ആർ ടി സി അധികൃതർ അറിയിച്ചു.
പുതുക്കാട് നിന്ന് ആലുവക്ക് ശിവരാത്രി സ്പെഷൽ സർവീസ് ഒരുക്കി കെഎസ്ആർടിസി
bypudukad news
-
0