ചെക്ക് ഡാമിൽ കുളിക്കാനിറങ്ങിയ യുവാവ് മുങ്ങി മരിച്ചു


കല്ലൂർ ഭരത ചെക്ക് ഡാമിൽ കുളിക്കാനിറങ്ങിയ യുവാവ് മുങ്ങി മരിച്ചു. കല്ലൂർ ഭരത കാളിയൻ വീട്ടിൽ കൃഷ്ണൻകുട്ടിയുടെ മകൻ 35 വയസുള്ള രാജേഷാണ് മരിച്ചത്. മണലിപ്പുഴയിലെ ഭരത ചെക്ക് ഡാമിൽ ബുധനാഴ്ച രാത്രി 8.30-നായിരുന്നു സംഭവം. കുളിക്കാൻ പോയ രാജേഷിനെ ഏറെ നേരമായിട്ടും കാണാതായപ്പോൾ നാട്ടുകാർ അന്വേഷിച്ചെത്തുകയായിരുന്നു.
തുടർന്ന് പത്തരയോടെ ചെക്ക് ഡാമിൽ നടത്തിയ തിരച്ചിലിലാണ് കണ്ടെത്തിയത്. തൃശ്ശൂരിലെ  സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചിരുന്നു. 

Post a Comment

0 Comments