Pudukad News
Pudukad News

പന്നിയങ്കരയിൽ ടോൾ നിരക്ക് വർധിപ്പിച്ചു


പന്നിയങ്കര ടോള്‍ പ്ലാസയില്‍ നിരക്ക് വർധിപ്പിച്ചു. ഏപ്രില്‍ ഒന്ന് മുതല്‍ പുതുക്കിയ നിരക്ക് പ്രാബല്യത്തിൽ വരും. ഒറ്റയാത്രക്കും മടക്കയാത്ര ചേര്‍ത്തുളള യാത്രക്കും മാസപ്പാസിനും നിരക്കുയരും. പണി പൂര്‍ത്തിയാക്കാതെ അമിത ടോളെന്ന പരാതി ഉന്നയിച്ച് പ്രതിഷേധം ശക്തമാക്കാനാണ് പ്രാദേശിക കൂട്ടായ്മകളുടെ തീരുമാനം.കുതിരാന്‍ തുരങ്കത്തിന്റെ പണി പൂര്‍ത്തിയാകാത്തതിലെ പ്രതിഷേധം നിലനില്‍ക്കെയാണ് ടോള്‍ ഉയര്‍ത്താനുളള കമ്പനി തീരുമാനം. നിലവിലത്തെ ഘടനയനുസരിച്ച് വലിയ വാഹനങ്ങളുടെ ഒറ്റയാത്രക്കും, മടക്കയാത്ര ചേര്‍ത്തുളള യാത്രക്കും മാസപ്പാസിനും നിരക്കുയരും. അഞ്ച് രൂപ മുതല്‍ ഉയരുന്നതാണ് നിരക്ക്. ടോള്‍ തുകയുടെ 60 ശതമാനം കുതിരാന്‍ തുരങ്കത്തിലൂടെ കടന്ന് പോകാനാണെന്നിരിക്കെ പണി പൂര്‍ത്തിയാക്കാതെ നിരക്ക് ഉയര്‍ത്തുന്നതില്‍ പ്രതിഷേധം ശക്തമാണ്. ടോളിന് സമീപത്തെ പഞ്ചായത്തുകളിലെ യാത്രക്കാര്‍ക്ക് അനുവദിച്ചിട്ടുളള സൗജന്യവും ഉടന്‍ പിന്‍വലിച്ചേക്കുമെന്നാണ് വിവരം.സ്‌കൂള്‍ ബസുകളും ടോള്‍ നല്‍കണമെന്ന് ഇതിനോടകം അറിയിച്ചിട്ടുണ്ട്. നേരത്തെ പ്രതിഷേധത്തെതുടര്‍ന്ന് നിറുത്തിവെച്ച നിരക്ക് വര്‍ധന കോടതി അനുമതിയോടെയാണ് വീണ്ടും നടപ്പാക്കുന്നത്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Amazon Deals today
Amazon Deals today
Lowest Price