സ്വർണ്ണം പവന് 200 കുറഞ്ഞു


സർവ്വകാല റെക്കോർഡിൽ നിന്നും താഴെയിറങ്ങി. ഇന്ന് 200 രൂപയാണ് പവന് കുറഞ്ഞത്. എങ്കിലും 50000 ത്തിന് മുകളിൽ തന്നെയാണ് സ്വർണ വ്യാപാരം നടക്കുന്നത്. ഇന്നലെ ആദ്യമായി സ്വർണവില 50,000 കടന്നു. ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണി വില 50,200  രൂപയാണ്.  വിവാഹ വിപണിയിലെ ഉപഭോക്താക്കൾക്ക് കനത്ത തിരിച്ചടിയാണ് നേരിട്ടിരിക്കുന്നത്. ഒരു പവൻ സ്വർണാഭരണം ആയി ഇന്ന് വാങ്ങണമെങ്കിൽ ഏറ്റവും കുറഞ്ഞ പണിക്കൂലി, നികുതി ഹാൾമാർക്കിങ് ചാർജസ് ഉൾപ്പെടെ 55,000 രൂപയ്ക്ക് അടുത്ത് നൽകണം. ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വിപണി വില 6275 രൂപയാണ്. 18 കാരറ്റ് സ്വർണത്തിന്റെ വില 5240 രൂപയാണ്. 


Post a Comment

0 Comments