തൈക്കാട്ടുശ്ശേരിയിൽ ട്രെയിൻ തട്ടി വീട്ടമ്മ മരിച്ചു


തൈക്കാട്ടുശ്ശേരി പുലരി നഗറിന് സമീപം സമീപം ക്ഷേത്ര ദർശനത്തിന് പോകുന്നതിനിടെ  ട്രെയിൻ തട്ടി വീട്ടമ്മ മരിച്ചു.  പുലരി നഗറിൽ കിണറ്റേരി പറമ്പിൽ മണിയുടെ ഭാര്യ രാധ (62) ആണ് മരിച്ചത്. ഞായറാഴ്ച്ച രാവിലെ 9 മണിയോടെയാണ് അപകടം. തൈക്കാട്ടുശേരി ത്രൈലോക്യ മംഗലം ക്ഷേത്രത്തിലേക്ക് പോകുന്നതിനിടെ റെയിൽ പാളം മുറിച്ചുകടക്കുന്നതിനിടെ ട്രെയിൻ തട്ടുകയായിരുന്നു.
സംസ്കാരം തിങ്കളാഴ്ച്ച നടക്കും. മക്കൾ: ശ്രീദേവി, ശ്രീകുമാർ, ശ്രീജിത്ത്. മരുമക്കൾ ; രഞ്ജിത്ത്, മഞ്ജു, സിജില.

Post a Comment

0 Comments