തൃശൂരിൽ സ്വകാര്യ ബസുകളിൽ യാത്രാ ടിക്കറ്റ് നിർബന്ധമാക്കി


തൃശൂർ നഗരത്തിൽ നിന്നു സർവീസ് നടത്തുന്ന എല്ലാ ബസുകളിലും മാർച്ച് ഒന്നു മുതൽ നിർബന്ധമായും യാത്രക്കാർക്ക് ടിക്കറ്റുകൾ നൽകണമെന്നും ഡ്രൈവറും കണ്ടക്റ്ററും യൂണിഫോം കൃത്യമായും ധരിക്കണമെന്നും ലൈസൻസ് നിർബന്ധമായും കൈവശം വെക്കേണ്ടതാണെന്നും നിർദേശം നൽകാൻ തീരുമാനിച്ചു. തൃശൂർ സിറ്റി പൊലീസ് കമ്മിഷണർ അങ്കിത് അശോകന്‍റെ നിർദേശ പ്രകാരം, എസിപി കെ.സുദർശന്‍റെ നേതൃത്വത്തിൽ തൃശൂർ സിറ്റി ട്രാഫിക്ക് എൻഫോഴ്സ്മെന്‍റ് യൂണിറ്റിൽ നടത്തിയ യോഗത്തിലാണ് തീരുമാനം. സ്വരാജ് റൗണ്ടിലെ മൂന്ന് ട്രാക്കിൽ ഇടതുവശത്തെ രണ്ടു ട്രാക്ക് ബസുകളും വലതുവശത്തെ ഒരു ട്രാക്ക് ചെറുവാഹനങ്ങളുമാണ് സഞ്ചരിക്കേണ്ടത്. വേഗ പരിധി 30 കിലോമീറ്ററായി നിശ്ചയിക്കണം.

Post a Comment

0 Comments