Pudukad News
Pudukad News

കൊടകരയിൽ സ്കൂട്ടർ അപകടത്തിൽ തൃക്കൂർ സ്വദേശിയായ വിദ്യാർത്ഥി മരിച്ചു


കൊടകരയിൽ സ്കൂട്ടർ അപകടത്തിൽ തൃക്കൂർ സ്വദേശിയായ വിദ്യാർത്ഥി മരിച്ചു. ഒരാൾക്ക് പരിക്കേറ്റു. 
തൃക്കൂർ മെച്ചൂർ വീട്ടിൽ സുരേഷ് കുമാറിന്റെ മകൻ 21 വയസുള്ള കൃഷ്ണ പ്രസാദ് ആണ് മരിച്ചത്. ദേശീയപാത കൊടകരയിൽ വെച്ച് നിയന്ത്രണം വിട്ട സ്കൂട്ടർ പോസ്റ്റിൽ ഇടിച്ചാണ് അപകടം.
ചൊവ്വാഴ്ച വൈകീട്ട് നാലരയോടെയായിരുന്നു അപകടം.
ചാലക്കുടി നിർമല കോളേജിൽ മൂന്നാം വർഷ വിദ്യാർത്ഥിയായ കൃഷ്ണപ്രസാദും സുഹൃത്തും കോളേജിൽ നിന്ന് വരുന്നതിനിടെയാണ് അപകടം. റോഡിലേക്ക് തെറിച്ചുവീണ
കൃഷ്ണപ്രസാദിനെ കൊടകരയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പരിക്കേറ്റ സുഹൃത്തിനെ അങ്കമാലി അപ്പോളോ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.കൊടകര പോലീസ് സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Amazon Deals today
Amazon Deals today
Lowest Price