Pudukad News
Pudukad News

മുല്ലശ്ശേരി ഉപതെരഞ്ഞെടുപ്പിൽ എൽഡിഎഫിന് വിജയം;ബിജെപി രണ്ടാം സ്ഥാനത്ത്,സിറ്റിംഗ് വാർഡിൽ യുഡിഎഫ് മൂന്നാമത്


മുല്ലശ്ശേരി പഞ്ചായത്തിലെ പതിയാർകുളങ്ങര ഏഴാം വാർഡിൽ ഉപതെരഞ്ഞെടുപ്പിൽ എൽ.ഡി.എഫിന് ഉജ്ജ്വല വിജയം. യു.ഡി.എഫിൽ നിന്നും സീറ്റ് എൽ.ഡി.എഫ് പിടിച്ചെടുത്തു. ബി.ജെ.പി രണ്ടാം സ്ഥാനത്തെത്തിയപ്പോൾ സിറ്റിംഗ് വാർഡിൽ യു.ഡി.എഫ് മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു.
സി.പി.എമ്മിലെ വി.എം മനീഷ് 63  വോട്ടിനാണ് വിജയിച്ചത്. മനീഷിന് 346 വോട്ട് ലഭിച്ചപ്പോൾ ബി.ജെ.പി സ്ഥാനാർഥി മിഥുൻ വൃന്ദാവനത്തിന് 283ഉം വോട്ട് ലഭിച്ചു. യൂത്ത് കോൺഗ്രസ് കോൺഗ്രസ് നേതാവ് ലിജോ പനയ്ക്കൽ ആയിരുന്നു യു.ഡി.എഫ് സ്ഥാനാർഥി. 246 വോട്ടാണ് ലഭിച്ചത്. മുരളി പെരുനെല്ലി എം.എൽ.എയുടെ വാർഡാണ് ഇത്. നിലവിലുണ്ടായിരുന്ന അംഗം യു.ഡി.എഫി ലെ മോഹനൻ വാഴപ്പുള്ളി യുടെ മരണത്തെ തുടർന്നായിരുന്നു ഇവിടെ തെരഞ്ഞെടുപ്പ്.
കഴിഞ്ഞ ഇലക്ഷനിൽ ഒരു വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് യു.ഡി.എഫ് വിജയിച്ചത്. ലോകസഭാ തിരഞ്ഞെടുപ്പ് മുന്നിൽ നിൽക്കെ സിറ്റിംഗ് വാർഡിലെ തോൽവിയെക്കാളുപരി മൂന്നം സ്ഥാനത്തേക്ക് പോയത് കനത്ത പ്രഹരമാണ് കോൺഗ്രസിന്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Amazon Deals today
Amazon Deals today
Lowest Price